മാറാനാഥ ചർച്ച് ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നാളെ മുതൽ
ദോഹ, ഖത്തർ: മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഫെബ്രുവരി നാളെ മുതൽ 27വരെ തീയതികളിൽ ദോഹയിലെ ലിവിംഗ് വാട്ടർ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും.
ഫെബ്രുവരി 25-ന് വൈകുന്നേരം 7.00 മുതൽ 9.00 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഓവർസീയർ പാസ്റ്റർ സാം ടി. ജോർജ് ഉദ്ഘാടനം നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ. റെജി ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഫെബ്രുവരി 26-നും വൈകുന്നേരം 7.00 മുതൽ 9.00 വരെ യോഗങ്ങൾ തുടരും. ഫെബ്രുവരി 27-ന് രാവിലെ 6.30 മുതൽ 9.00 വരെ സമാപന ശുശ്രൂഷ നടക്കും. മാറാനാഥ ചർച്ച ഓഫ് ഗോഡ് മെലഡീസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിശ്വാസികൾക്ക് ആത്മീയ ഉണർവും അനുഗ്രഹവും പകരുന്ന രീതിയിൽ വിവിധ ആത്മീയ ശുശ്രൂഷകളും ഗാനശുശ്രൂഷകളും സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
യോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സ്റ്റാൻലി ജോൺ (+974 5091 2121), ബ്രദർ സിബി ജേക്കബ് (+974 5528 0342), ബ്രദർ സാജു സാമുവൽ (+974 7095 0357) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


- Advertisement -



Comments are closed, but trackbacks and pingbacks are open.