സിലോൺ പെന്തെക്കോസ്ത് മിഷൻ സുവിശേഷ യോഗം നാളെ മുതൽ പത്തനംതിട്ടയിൽ 

പത്തനംതിട്ട: കേരളത്തിൽ പത്തനംതിട്ട സഭാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിലോൺ പെന്തെക്കോസ്ത് മിഷന്റെ സുവിശേഷ യോഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും നാളെ ഫെബ്രുവരി 20 മുതൽ 22 ഞായർ വരെ പത്തനംതിട്ട സിപിഎം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

വെള്ളിയാഴ്ച വൈകിട്ട് 4.30 ന് സുവിശേഷ വിളംബര ജാഥ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ യോഗം, ഞായറാഴ്ച രാവിലെ 7 ന് സ്നാനം ശുശ്രൂഷ, 9.30 ന് സംയുക്ത സഭായോഗം എന്നിവ നടക്കും.

1984 ൽ ഇന്ത്യയിലെ സി.പി.എം സഭകൾ പുനർനാമകരണം ചെയ്തപ്പോൾ പഴയ പേരിൽ തന്നെ കേരളത്തിൽ തുടർന്നു. കേരളത്തിന് പുറത്ത് അപ്പോസ്തോലിക്ക് ക്രിസ്ത്യൻ പെന്തെക്കോസ്തൽ മിഷൻ (എ.സി.പി.എം) എന്ന പേരിലാണ് സഭ അറിയപ്പെടുന്നത്. പാസ്റ്റർ ജെയകുമാറാണ് സഭക്ക് നേതൃത്വം നൽകുന്നത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading