പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) അക്കരെ നാട്ടിൽ

ഡാളസ്: വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഡാളസിൽ വെച്ച് ഫെബ്രുവരി 14 ന് നിര്യാതനായി. ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് സഭാ മന്ദിരത്തിൽ (3160 E Spring Creek Pkwy, Plano, TX 75074) ആരംഭിക്കുകയും തുടർന്ന് അലനിലുള്ള Turrentine Jackson Morrow Funeral Home ( 2525 N Central Expy, Allen, TX 75013 ) സെമിത്തേരിയിൽ സംസ്കരിക്കും. തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ മറിയാമ്മ അലക്സാണ്ടർ ആണ് ഭാര്യ.
മക്കൾ: ആനി മാത്യു, ഗീവറുഗീസ് അലക്സാണ്ടർ (അനു) ജൂനിയർ.
മരുമക്കൾ: ജോൺ മാത്യു (സണ്ണി ചെല്ലേത്ത്), രമ്യ അനു.
കൊച്ചുമക്കൾ: പ്രയ്‌സ് , പ്രിൻസ്റ്റൺ, അബിഗയിൽ, ഗാബ്രിയേൽ & ഏരിയൽ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.