ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം; പ്രസിഡന്റ്, മാർട്ടിൻ ജോ മാത്യു, സെക്രട്ടറി ആഷിക് മുരളി
മനാമ: ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 7, 2026-ന് ശാരോൺ ഫെലോഷിപ്പ് ചർച്ച്, ബഹ്റൈനിൽ നടന്നു. വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചതിന് ശേഷം 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് മാർട്ടിൻ ജോ മാത്യു (അസംബ്ലീസ് ഓഫ് ഗോഡ്), വൈസ് പ്രസിഡന്റ് എബെൻ ജെയിംസ് (ഐ.പി.സി ഹെബ്രോൺ), സെക്രട്ടറി ആഷിക് മുരളി (ബെഥേൽ പെന്തെക്കോസ്തൽ ചർച്ച്), ട്രഷറർ ബെൻ മോനി (ശാരോൺ ഫെലോഷിപ്പ് ചർച്ച്), ജോയിന്റ് സെക്രട്ടറി നിതിൻ രാജൻ (ചർച്ച് ഓഫ് ഗോഡ് എഫ്.ജി ബഹ്റൈൻ), ജോയിന്റ് ട്രഷറർ നിവിൻ ജേക്കബ് (ഐ.പി.സി പെനിയേൽ), ഓഡിറ്റർ സിജോ ജോൺ (ബെഥേൽ പെന്തെക്കോസ്തൽ ചർച്ച്).
കമ്മിറ്റിയംഗങ്ങളായി റിജോയ് ഫിലിപ്പ് (ഐ.പി.സി ബഹ്റൈൻ), ശ്രീകുമാർ കുന്നിയിൽ (ചർച്ച് ഓഫ് ഫിലഡൽഫിയ), വിവേക് സെബാസ്റ്റ്യൻ (ഐ.പി.സി ഇമ്മാനുവേൽ), നിതിൻ കെ. ജോസ് (ചർച്ച് ഓഫ് ലിവിംഗ് ഗോഡ്), ബേസിൽ ഇടപ്പാറ ഉലഹന്നാൻ (രെഹബോത്ത് പെന്തെക്കോസ്തൽ ചർച്ച്), നിജോ തോമസ് (ഐ.പി.സി ശാലോം), ജെസ്രെൽ സജി ജോൺ (ഐ.പി.സി ബെഥെസ്ത), ഡെറിന് ഡാനിയേൽ (ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗാഡ്) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചക്കും വിവിധ സഭകളിലെ ഐക്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് അറിയിച്ചു. ഈ വർഷത്തെ വാർഷിക ക്യാമ്പ് ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ മേയ് മാസത്തിൽ നടത്തും. ഒക്ടോബർ മാസത്തിൽ വാർഷിക സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ വരാനിരിക്കുന്ന മാസങ്ങളിൽ പ്രതിമാസ ടീൻസ് & യംഗ് അഡൾട്ട്സ് മീറ്റുകൾ സംഘടിപ്പിച്ച് യുവജനങ്ങളുടെ ആത്മീയ വളർച്ച ശക്തിപ്പെടുത്താനും തീരുമാനമായി.

- Advertisement -



Comments are closed, but trackbacks and pingbacks are open.