മാറാനാഥ ചർച്ച് ഓഫ് ഗോഡ് ദോഹയുടെ പ്രഥമ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 25 മുതൽ
ദോഹ, ഖത്തർ: മാറാനാഥ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 25, 26, 27 തീയതികളിൽ ദോഹയിൽ നടക്കും.
കൺവെൻഷന്റെ ഉദ്ഘാടനം ചർച്ച് ഓഫ് ഗോഡ് ഖത്തർ ഓവർസീയർ പാസ്റ്റർ സാം ടി. ജോർജ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ. റെജി ദൈവവചന ശുശ്രൂഷ നടത്തും. മാറാനാഥ ചർച്ച് ഓഫ് ഗോഡ് മെലഡീസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ആത്മീയ ഉണർവ്വിനും ദൈവവചന ധ്യാനത്തിനും സ്തുതിഗാനങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹായോഗത്തിലേക്ക് വിശ്വാസികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed, but trackbacks and pingbacks are open.