മലയാളി പെന്തെക്കൊസ്തൽ അസ്സോസിയേഷൻ യു.കെ: 23 മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 3 മുതൽ സൗതാംപ്റ്റണിൽ

സൗതാംപ്റ്റണ്‍: യു.കെയിലെ മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കൊസ്തൽ അസോസിയേഷൻ യു.കെയുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.

എം.പി.എ യു.കെയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര എന്നിവരും ലേഡീസ് സ്പീക്കറായി ബിജി സിസില്‍ ചീരനും ദൈവ വചനം ശുശ്രൂഷിക്കും.
ഡോ. ബ്ലസൻ മേമന ആരാധനയ്ക്കു നേതൃത്വം നൽകും. ഏപ്രിൽ 3 ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ന് പൊതു ആരാധനയോടെ സമാപിക്കും.

കോൺഫറൻസ് ക്രമീകരണങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.