ജനപ്രതിനിധികൾ ക്രിസ്തുവിൻ്റെ മനസ്സുള്ളവരാകണം: റവ.ഡോ. കെ. സി. ജോൺ

തിരുവല്ല: പെന്തകോസ്ത്കാരായ ജനപ്രതിനിധികൾ ക്രിസ്തുവിൻ്റെ മനസ്സും മൂല്യങ്ങളും ഉള്ളവരായി പ്രവർത്തിക്കണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റും പവർ വിഷൻ ചെയർമാനുമായ ഡോ. കെ. സി. ജോൺ പറഞ്ഞു. സമൂഹത്തെ പരിവർത്തനത്തിലേക്കും ദൈവരാജ്യത്തിൻ്റെ മൂല്യങ്ങളിലേക്കും നയിക്കാൻ ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്കും സാമൂഹിക തിന്മകൾക്കും എതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ സഭാ അംഗങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരവും നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ അഡ്വ. മാത്യു ടി. തോമസ് എംഎൽഎ ജനപ്രതിനിധികൾക്ക് മൊമെൻ്റോ വിതരണം ചെയ്തു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ അലക്സ് ജോൺ അനുഗ്രഹ സന്ദേശം നൽകി. പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

അഡ്വ. വർഗീസ് മാമ്മൻ (യുഡിഎഫ് ചെയർമാൻ, പത്തനംതിട്ട), രാജു ഏബ്രഹാം (സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി), ജെ. എസ്. അടൂർ, നെബു വെള്ളവന്താനം, ഫിന്നി പി. മാത്യു, പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, അജി കുളങ്ങര, പാസ്റ്റർ ജിജി ചാക്കോ, പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ കരുണാകരൻ എന്നിവർ ആശംസകൾ അറിയിച്ചു.
ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് വിജയപുരം പഞ്ചായത്ത് അംഗം ബൈജു ചെറുകോട്ടയിൽ മറുപടി പ്രസംഗം നടത്തി. ജോജി ഐപ്പ് സ്വാഗതവും ജിനു വർഗീസ് നന്ദിയും പറഞ്ഞു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളാണ് ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading