തോമസ് താഴം പള്ളത്തിൽ വർഗ്ഗീസ് നിര്യാതനായി
തിരുവല്ല താഴംപള്ളത്തിൽ തോമസ് വർഗീസ് (കുട്ടച്ചൻ – 92) ജനുവരി 28 ന് നിര്യാതനായി. തിരുവല്ലയിലെ കൊമ്പാടിയിൽ ജനിച്ച ഇദ്ദേഹം, പരേതനായ പാസ്റ്റർ താഴംപള്ളത്ത് കുട്ടിയച്ചന്റെ മകനായിരുന്നു. വിശ്വാസം, എളിമ, അചഞ്ചലമായ ഭക്തി എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു ജീവിതത്തിൻ്റെ ഉടമയായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി, അമേരിക്കയിലെ മിനസോട്ടയിൽ സ്ഥിരതാമസം ചെയ്ത് വരികയായിരുന്നു.
പത്തനാപുരം തെക്കേടത്ത് കുടുംബാംഗമായ പരേതയായ സൂസമ്മ വർഗീസ് ആണ് സഹധർമ്മിണി . ഭൗതിക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 9:30 ന് ആരംഭിക്കുകയും തുടർന്ന് 1:45 ഓടെ സെയ്ൻ്റ് പോൾ മിനസോട്ട Elmhurst സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.
മക്കൾ: മീനു – ജേക്കബ് ജോൺ, ബീനു – ഫിന്നി തോമസ്, റീനു (പരേത)
കൊച്ചുമക്കൾ: സാമുവൽ, എസ്ഥേർ, എലിസബത്ത്.


- Advertisement -


Comments are closed, but trackbacks and pingbacks are open.