റ്റി.പി.എം മുംബൈ സെന്റർ കൺവൻഷൻ ഇന്ന് മുതൽ
മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ജനുവരി 29 മുതൽ ഫെബ്രുവരി 1 ഞായർ വരെ പൻവേൽ മുംബൈ – ഗോവ ഹൈവേയിലെ ശ്രീഡോൺ വില്ലേജ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ഞായറാഴ്ച രാവിലെ 9 ന് മുംബൈ സെന്ററിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.