കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് മാർത്തോമാ വൈദികന്റെ പിതാവ് തോമസ് എം കോശി മരണമടഞ്ഞു

ചാലിശ്ശേരി : മാർത്തോമാ ഇടവക വികാരി റവ സുനു ബേബി കോശി അച്ചനും കുടുംബവും സഞ്ചരിച്ച വാഹനം കൂത്താട്ടുകുളത്തിന് അടുത്തുവച്ച് ഒരു അപകടത്തിൽ പെടുകയും കൂടെ സഞ്ചരിച്ചിരുന്ന പിതാവ് തോമസ് എം കോശി മരണപ്പെടുകയും ചെയ്തു.

News Middle Advt Banner

ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെ ആറൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചെങ്ങന്നൂർ പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (74, സണ്ണി) ആണ് ഈ അപകടത്തിൽ മരണപ്പെട്ടത്.

തൃശ്ശൂർ ചാലിശ്ശേരി ഇടവക വികാരിയും തോമസിന്റെ മകനുമായ സുനു ബേബി കോശിയും അദ്ദേഹത്തിന്റെ ഭാര്യയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഇത്രയും വലിയൊരു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. .

സുനു ബേബി കോശി അച്ചനെയും, കൊച്ചമ്മയെയും കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ നിന്നു തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലേക്ക് മാറ്റി ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading