പുനലൂർ മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) അക്കരെ നാട്ടിൽ
പുനലൂർ: പുനലൂർ ഇന്ത്യ പെന്തക്കൊസ്ത് സീയോൻ ദൈവസഭാംഗവും മണലേൽ കുടുംബാംഗവും പരേതരായ എം സി ചാക്കോ (കുട്ടിച്ചായൻ) – അച്ചിയമ്മ ചാക്കോ (കൊച്ച് സഹോദരി) ദമ്പതികളുടെ ഏഴ് മക്കളിൽ ഇളയ മകൻ, കാഞ്ഞിരമല മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) ജനുവരി 19ന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ – ഗ്രെയ്സമ്മ എം ചാക്കോ. മക്കൾ – സാം മത്തായി ചാക്കോ (യുകെ), സുജ ജയിംസ് (കുവൈറ്റ്). മരുമക്കൾ – ഷെബി സാം, ജയിംസ് ജോൺ. കൊച്ചുമക്കൾ – വിൻസെൻ്റ് സാം മത്തായി, ആൻ മറിയം ജയിംസ്, സ്റ്റീഫൻ ജയിംസ് ജോൺ, സവാന്ന ഗ്രേസ് സാം.
സഹോദരങ്ങൾ – അന്നമ്മ വർഗ്ഗീസ് (ചിന്നമ്മ – ഭോപ്പാൽ), എം സി മാത്യു (കുഞ്ഞുമോൻ – ഫരിദാബാദ്), പരേതരായ എം സി ജോർജ് (കൊച്ചായൻ), സി ഉണ്ണൂണി, സി ചാക്കോ (ബേബി), കുഞ്ഞമ്മ വർഗ്ഗീസ്.
സാം മത്തായി ചാക്കോ, ഏകദേശം 20 വർഷങ്ങൾ ഐ പി സി ഡൽഹി സ്റ്റേറ്റിനോടുള്ള ബന്ധത്തിലും ലോക്കൽ സഭയായ ഐ പി സി ശാലോം ഗൗതം നഗറിനോടുള്ള ബന്ധത്തിലും, ഡിസ്ട്രിക്റ്റിനോടും സ്റ്റേറ്റിനോടും വിവിധ നിലകളിൽ ദൈവനാമം ഉയർത്തിയ ഒരു കുടുംബമാണ്.
പിതാവിന്റെ ഭൗതികശരീരം 26.01.26 രാവിലെ കാഞ്ഞിരമലയിലുള്ള ഭവനത്തിൽ 8 മണിക്ക് പൊതുദർശനത്തിനായി കൊണ്ടുവരും. തുടർന്ന് 9:15 മുതൽ 12 മണി വരെ പുനലൂർ ഐപിസി സീയോൻ സഭാഹാളിൽ ഉള്ള ശുശ്രൂഷകൾക്ക് ശേഷം ഏകദേശം 12:30ന് പുനലൂർ കല്ലുമലയിൽ ഉള്ള ഐ പി സി സീയോൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
YouTube Live:
https://tinyurl.com/mathaichacko Church hall google map : https://maps.app.goo.gl/e5e3ceE6krcH3ZGx9


- Advertisement -



Comments are closed, but trackbacks and pingbacks are open.