ഐപിസി ചത്തീസ്‌ഗഢ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിനോയി ജോസഫ് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു

ഛത്തീസ്‌ഗഢ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഛത്തീസ്‌ഗഢ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ ബിനോയി ജോസഫ് (62 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പ്രിയ കർത്തൃദാസൻ വിവിധ സ്ഥലങ്ങളിൽ പുതിയ സഭകൾ ആരംഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കഴിഞ്ഞ കുറേ നാളുകളായി ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നെങ്കിലും അവസാനം വരെ സജീവമായിരുന്നു.

ഭാര്യ : കർത്തൃദാസി ശ്രീമതി റോസമ്മ ജോസഫ്. മക്കൾ : ഷാലോം, തെയോഫിലോസ്, ഫ്ലവർലെറ്റ്.

സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.