ജെസ്സിയമ്മ ജോർജിന്റെ (67) സംസ്കാരം ബുധനാഴ്ച

കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്യ ജെസ്സിയമ്മ ജോർജ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസംബർ 31 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കുണ്ടറ സഭയുടെ കാരിക്കൽ സെമിത്തേരിയിൽ. പരേത തലവടി ആനപ്രമ്പാൽ വടക്ക് ഒറ്റത്തെങ്ങിൽ കുടുംബാഗമാണ്.

മക്കൾ: ജിജോ ബിനോയ് (സിജോ, ബഹ്‌റൈൻ), റിജോ ജോർജ് (ഹരിയാന). മരുമക്കൾ: കുമ്പഴ കണ്ടൻ കുളത്തിൽ ബിനോയ് തോമസ് എബ്രഹാം (ബഹ്‌റൈൻ), എറണാകുളം കാഞ്ഞിരക്കാട്ട് ഷെറിൻ റിജോ (ഹരിയാന).

സഹോദരങ്ങൾ: വൽസമ്മ ജോൺ (ഹരിപ്പാട്), പരേതനായ ഒ.ജി സാമുവേൽ (രാജൻ), വർഗീസ് ജോർജ് (അച്ചൻകുഞ്ഞ്, യു.എസ്), ജേക്കബ് ജോർജ് (കുഞ്ഞുമോൻ), പരേതയായ കുഞ്ഞുമോൾ, ഒ.ജി സണ്ണികുട്ടി, തോമസ് ജോർജ് (കൊച്ചുമോൻ), ഷാജി ജോർജ് , ജിജി കുര്യൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.