ചെറുവക്കൽ വൈഎംസിഎ ക്രിസ്മസ് -പുതുവത്സരാഘോഷം നടന്നു
ആയൂർ: ചെറുവക്കൽ വൈഎംസിഎ ക്രിസ്മസ് പുതുവത്സരാഘോഷം റിട്ട. ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സാമുവേൽ മാത്യു കോർ എപ്പിസ്കോപ്പാ ക്രിസ്മസ് സന്ദേശം നൽകി.ചാരിറ്റി പ്രോജക്ടുകളുടെ ഉദ്ഘാടനം കെ.ഒ. രാജുക്കുട്ടി നിർവഹിച്ചു.
പ്രസിഡൻ്റ് എ.കെ. സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. ഫാ. അരുൺ ഏറത്ത്, എൻ.ആർ.ഐ. കമ്മീഷൻ അംഗം ഡോ. മാത്യു ലൂക്ക് മന്നിയോട്ട് , ഗ്രാമ പഞ്ചായത്ത് അംഗം ഷൈല മനോജ്, സെക്രട്ടറി സി.അലക്സ്, ട്രഷറർ അഡ്വ. ഒ ജോൺസൺ, ബിന്ദു.കെ. തോമസ്, ജിജി ജോർജ്, ജോൺ തോമസ്, റോയിസ് കുഞ്ഞപ്പി എന്നിവർ പ്രസംഗിച്ചു.
വൈ.എം.സി.എ ക്വയർ അംഗങ്ങളായ സ്മിതാ ജോൺ, മിനി അലക്സ്, റിനി ജോൺസൺ, സുജ യോഹന്നാൻ, നിഷാ അനിൽ ശ്രീനന്ദൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി .


- Advertisement -


Comments are closed.