ഉം അൽ ഖൊയിൻ ശാരോൻ ഫെല്ലോഷിപ്പിന്റെ പുതുയ ആലയത്തിൽ ആരാധന ആരംഭിച്ചു
യു എ ഇ: ശാരോൻ ഫെല്ലോഷിപ്പ് ഉം അൽ ഖൊയിൻ സഭയുടെ പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിലെ ആദ്യ ആരാധനാ യോഗം ഡിസംബർ 19-ാം തീയതി വെള്ളിയാഴ്ച നടന്നു. സഭയുടെ ചരിത്രത്തിൽ ഒരു പ്രധാന യോഗമായി ഈ ആരാധനാ മാറി.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബി മാത്യു പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. റാസ് അൽ ഖൈമ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഗിൽബർട്ട് ജോർജ് യോഗത്തിന് നേതൃത്വം നൽകി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, സിഇഎം പ്രസിഡന്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ, യുഎഇ റീജിയൻ ട്രഷറർ ബ്രദർ സാം വർഗീസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ആരാധനയ്ക്ക് പാസ്റ്റർ റിബി കെനത്ത് നേതൃത്വം നൽകി.
ദൈവീക സാന്നിധ്യവും നന്ദിയാർന്ന ആത്മാവും നിറഞ്ഞ യോഗത്തിൽ, വിശ്വാസികൾ പുതിയ ആരാധനാലയം ദൈവത്തിന് സമർപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകിച്ച് ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വ നിരയിലെ ദൈവദാസന്മാർക്കും, സഭാ സെക്രട്ടറി എബ്രഹാം തോമസ് മേലേടത്ത് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
ഉം അൽ ഖൊയിനിലെ പഴയ ആരാധനാലയം പൊളിച്ചു മാറ്റിയതിനെ തുടർന്ന് പുതിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കി, ആരാധനയ്ക്കായി പുതിയ ആലയം ഔദ്യോഗികമായി തുറന്നു കൊടുത്തു. പാസ്റ്റർ ബിജുമോൻ മേലേത്ത് അസിസ്റ്റന്റ് പാസ്റ്ററായും സഭയുടെ മുഖ്യ ശുശ്രൂഷാ സംഘത്തിലെ ഒരു പ്രധാന അംഗമായും സേവനം അനുഷ്ഠിക്കുന്നു.
സഭയിലെ സ്ഥിരമായ ശുശ്രൂഷാ ക്രമത്തിൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5.00 മുതൽ 6.30 വരെ സൺഡേ സ്കൂൾ നടക്കുന്നു. തുടർന്ന് 6.45 മുതൽ രാത്രി 9.00 വരെ ശാരോൻ ഫെല്ലോഷിപ്പ് മുഖ്യ ആരാധനയും നടക്കുന്നു. കൂടാതെ സിഇഎം യുവജന യോഗങ്ങൾ, കോട്ടേജ് മീറ്റിംഗുകൾ, സഹോദരിമാരുടെ യോഗങ്ങൾ എന്നിവ ക്രമബദ്ധമായി നടന്നു വരുന്നു. എല്ലാ മാസത്തിന്റെയും അവസാന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉപവാസ പ്രാർത്ഥനയും നടക്കുന്നു.
പുതിയ ആരാധനാലയത്തിന്റെ ഉദ്ഘാടനം ദൈവത്തിന്റെ വിശ്വസ്തതയ്ക്കുള്ള സാക്ഷ്യമായും, ഉം അൽ ഖൊയിനിലെ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ തുടർച്ചയായ വളർച്ചയുടെ അടയാളമായും മാറിയിരിക്കുകയാണ് എന്ന് അധികൃത്യർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.