നൈജീരിയയിൽ ISIS ഭീകര കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം. സ്ഥിരീകരിച്ച് നൈജീരിയ

നൈജീരിയ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം അമേരിക്ക നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് വ്യോമാക്രമണം സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ആക്രമണം എന്ന് ട്രംപ് വ്യക്തമാക്കി. തന്റെ നിർദ്ദേപ്രകാരം യു.എസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ എന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐസിസ് തീവ്രവാദികൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം ആരംഭിച്ചു, നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് കാലങ്ങളായി നടത്തിയ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും ഉള്ള മറുപടിയാണിത്’ എന്നും ട്രംപ് പ്രതികരിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപിന്റെ പ്രതികരണം. നൈജീരിയൻ അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി എന്നും ട്രംപ് വിശദീകരിക്കുന്നു.

താൻ നയിക്കുന്ന അമേരിക്ക തീവ്ര ഇസ്ലാമിക ഭീകരത വളരാൻ അനുവദിക്കില്ല. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടർന്നാൽ മരണമായിരിക്കും ഫലം എന്നും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ട്രംപ് പറഞ്ഞു. ‘ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, അവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ തന്നെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ രാജ്യം തീവ്ര ഇസ്ലാമിക ഭീകരതയെ അഭിവൃദ്ധിപ്പെടുത്താൻ അനുവദിക്കില്ല. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടർന്നാൽ ഇനിയും നിരവധി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുഎസ് ആക്രമണം നടത്തിയതായി നൈജീരിയൻ സർക്കാരും സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടാക്കിയ നാശ നഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വാർത്ത: ബ്ലസൻ ചെറുവക്കൽ 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.