ലേഖനം: ക്രിസ്തു എന്നിൽ ജനിച്ച ദിനം എൻറെ ക്രിസ്മസ് ദിനം | ബിജു ജോസഫ്, ഷാർജ

അക്ഷരീകമായി ലോകത്തിൽ ക്രിസ്തു ജനിച്ചു സത്യം. സ്മരണയുടെ ദിനമായി ലോകം മുഴുവനും ആചരിക്കുന്നു. ക്രിസ്തുവിന്റെ ജനനം സാധാരണ ജനനം ആയിരുന്നില്ല പുരുഷ രക്തം കൂടാതെ അഥവാ പാപമലിന രക്തം കൂടാതെ ആത്മാവിൽ കന്യകയിൽ ജനിച്ചു. സൃഷ്ടാവാം ദൈവത്തിൻറെ വായിൽ നിന്ന് പുറപ്പെട്ട വചനം, കാലഘട്ടങ്ങൾക്കു മുമ്പ് പ്രവാചകന്മാരിലൂടെ പറഞ്ഞ വചനം നിവർത്തിയാകുവാൻ നാഴിക വന്നപ്പോൾ ലോകത്ത് മിശിഹാ ജനിക്കും എന്നു പ്രത്യാശയോടെ കാത്തിരുന്ന ജനത്തോട് കൃപതോന്നുവാൻ ദൈവത്തിനു മനസ്സുതോന്നി.

പ്രവചന നിവർത്തികരണത്തിനായി വഹിച്ചു കൊണ്ടു വന്ന ദൂത് , ദൂതൻ കന്യകയായ മറിയത്തിന് കൈമാറി. “ഇതാ കർത്താവിന്റെ ദാസി നിൻറെ ഹിതം പോലെ എന്നിൽ നിറവേറട്ടെ” എന്നു പറഞ്ഞവൾ പൂർണ്ണമനസ്സോടെ അവൾ ഏറ്റെടുത്തപ്പോൾ ഭാവിയിൽ താൻ നേരിടേണ്ട ന്യായപ്രമാണപ്രകാരമായ കടുത്ത ശിക്ഷാ നടപടികൾ യാതനകൾ, പരീക്ഷകൾ, സഹനങ്ങൾ കഷ്ടതകൾ നിന്ദകൾ പരിഹാസങ്ങൾ മിശിഹാ തന്നിൽ ജനിക്കുവാനുള്ള , ലോകത്ത് കൊടുക്കുവാനുള്ള, അതിന് താൻ കൊടുക്കുന്ന വിലയായി സന്തോഷപൂർവ്വം കണക്കിട്ടു, തന്നെത്തന്നെ പൂർണമായി സമർപ്പിക്കപ്പെട്ടു. ഫലമോ കൃപ ലഭിച്ച ഭാഗ്യവതി എന്ന പേർ ലോകമെമ്പാടും അറിയപ്പെട്ടു. അവളുടെ പേര് “നിത്യജീവ പുസ്തകത്തി”ലും “സ്മരണയുടെ പുസ്തകത്തി”ലും നിത്യമായ പേര് ചാർത്തപ്പെട്ടു. ആത്മാവിൽ, ക്രിസ്തുവിൽ വീണ്ടും ജനിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള അനേകർക്ക് ജീവനുള്ള സാക്ഷ്യസ്തംഭമായി മറിയം മാറി.

ആത്മാവിൽ ജനിച്ച ക്രിസ്തു അവളിൽ നിന്ന് സാക്ഷാൽ ദൈവത്തിൻറെ വായിൽ നിന്ന് പുറപ്പെട്ട വാഗ്ദത്ത വചനം കൃപയും സത്യവുമുള്ളവനായി പുറത്തുവന്നു. ലോഗോസ് എന്ന വചനം രേമയായി മാറി. ലോകത്ത് ക്രിസ്തു ജനിച്ചു. ലോകം മുഴുവനും ക്രിസ്മസ് ദിനമായി അത് ആഘോഷിക്കുന്നു. വ്യക്തിപരമായി നമ്മളിൽ എന്നാണോ ആത്മാവിൽ ക്രിസ്തു ജനിച്ചത് ആ ദിനമാണ് നമ്മളെ സംബന്ധിച്ച് ക്രിസ്മസ് ദിനം. എങ്കിലും ഒരിക്കലായി ലോകത്ത് ക്രിസ്തു ജനിച്ചുവെങ്കിൽ, ഞാനും നിങ്ങളും അത് വിശ്വസിക്കുന്നുവെങ്കിൽ, നിശ്ചയമായും അത് ആഘോഷിക്കപ്പെടണം നിഷ്ഫലമായ എന്തിനും ഏതിനും ആഘോഷിക്കുകയും, ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്കാരമുള്ള അഥവാ രൂപപ്പെടുത്തിയ സംസ്കാരം ഉള്ള നമ്മൾ ആഘോഷിക്കണം.. അതിന് “അയിത്തം” കൽപ്പിക്കരുത് ക്രിസ്മസ് ദിനത്തിൻറെ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ട് അഥവാ ആ സന്ദേശം ഉൾക്കൊണ്ട് ആഘോഷിക്കണം…

ആഘോഷിക്കപ്പെടണം ആഘോഷങ്ങൾ ഏതും സങ്കീർണ്ണത നിറഞ്ഞ ജീവിതം ആയാസകരമാക്കുവാൻ ഒരു പരിധിവരെ നല്ലതാണ്.അത് സമൂഹത്തിന് സൗഹൃദത്തിനും, സാഹോദര്യത്തിനും ഊന്നൽ കൊടുത്തുകൊണ്ട് ആയാൽ ഏറ്റവും ശ്രേഷ്ടമായിരിക്കും.ആ സന്ദേശം അത്യുത്തമം ആയിരിക്കും. ഈ ക്രിസ്മസിനെ അതിൻറെ സന്ദേശത്തെ, അല്പം പോലും ചോർത്തി കളയാതെ അന്യോന്യം സ്നേഹിച്ചും കൊണ്ടും കൊടുത്തും, ഏക മനസ്സോടെ ഏക ശരീരമായി ഐക്യതയോടെ ആഘോഷിക്കാം. ഈ സന്ദേശത്തിന് കളങ്കം ചാർത്തുന്ന സൽക്കാരമേശകളിലെ നമ്മളെ നശിപ്പിക്കുന്ന നമ്മുടെ കുടുംബത്തെ ഇല്ലായ്മ ചെയ്യുന്ന നമ്മുടെ തലമുറകളെ തെറ്റായ പാതകളിലൂടെ സഞ്ചരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന മദ്യവും മയക്കുമരുന്നും നമുക്ക് ഒഴിവാക്കാം.

പിശാച് അറുക്കുവാനും മുടിക്കുവാനും നശിപ്പിക്കാനും വരുന്നു “ദൈവപുത്രൻ” വരുന്നത് നമുക്ക് സമൃദ്ധിയായി ജീവൻ നൽകാനാണ്. രണ്ടായിരത്തിൽ പരം വർഷങ്ങൾക്കു മുമ്പ് ദൈവം നമ്മളോട് കാണിച്ച കരുണയുടെ ദിനം ക്രിസ്മസ് ദിനം. ഓർമ്മയ്ക്കായി നിത്യ സ്നേഹത്തിന്റെ പുതു വീഞ്ഞ് കുടിച്ച് മനസ്സും ശരീരവും ഒരുപോലെ പുതുക്കിച്ച്, പുതുക്കി ക്രിസ്തുവിനോട് അനുരൂപപ്പെട്ട ഒരു ജീവിതമായി മാറുവാൻ പുതുക്കത്തോടെ ജീവിക്കാം. സദാസമയവും നമ്മളെ സകല സത്യത്തിലും വഴി നടത്തുന്ന പരിശുദ്ധാത്മാവിന്റെ സന്തോഷവും സമാധാനവും അനുഭവിച്ച് ആത്മാവിന് വിധേയപ്പെട്ട ഒരു ജീവിതം നയിച്ച് ക്രിസ്തുവിനെ വെളിപ്പെടുത്തുന്നവരായി ജീവിക്കാം.

അനേകരെ ക്രിസ്തുവിൽ ജനിക്കുവാൻ ജനിപ്പിക്കുവാൻ ആലയത്തിൽ വിശുദ്ധ പ്രജകളുടെ എണ്ണം വർധിക്കുവാൻ ജനനത്തിന് കാരണമാകുവാൻ നമ്മൾ നമ്മൾ കാരണമായി മാറട്ടെ. ക്രിസ്തുമസ് ആശംസകൾ നൽകുന്നതിനോടൊപ്പം വിശുദ്ധ ചുംബനം നൽകുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. നമ്മളെല്ലാവർക്കും ക്രിസ്തുവിൻറെ അനുഗ്രഹങ്ങൾ, അനുഗ്രഹ വിഷയങ്ങളായി മാറട്ടെ.. ആമേൻ!

 

ബിജു ജോസഫ്, ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.