ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ – 7 ദിവസത്തെ ഉപവാസപ്രാർത്ഥന ഡിസംബർ 25 മുതൽ

ലെസ്റ്റർ (യു.കെ.): ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ, യു.കെ.യുടെ ആഭിമുഖ്യത്തിൽ “7 ദിവസത്തെ ഉപവാസപ്രാർത്ഥന” 2025 ഡിസംബർ 25 മുതൽ 31 വരെ പ്രാർത്ഥന സംഗമം ലെസ്റ്ററിലെ കാസിൽ മീഡ് അക്കാദമി, റിച്ചാർഡ് III റോഡ് (LE3 5QT) ൽ വെച്ച് നടത്തപ്പെടുന്നു.
സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രത്യേക ഉപവാസപ്രാർത്ഥനയിൽ എല്ലാ ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ആത്മീയ സന്ദേശങ്ങളും ഉണ്ടായിരിക്കും. യുകെയിലും പ്രത്യേകിച്ച് ലെസ്റ്ററിലുമുള്ള എല്ലാ വിശ്വാസികളെയും കുടുംബസമേതം ഈ അനുഗ്രഹീത ദിവസങ്ങളിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇവ. സ്റ്റാൻലി ടി. ചാക്കോ (ചർച്ച് മിനിസ്റ്റർ), ടൈറ്റസ് മാത്യു (സെക്രട്ടറി), ബിജു പോൾ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.