സംഗീത സാന്ദ്രമായി ക്രിസ്മസ് ഗാനസന്ധ്യ -ബേത്ലഹേം വീഥിയിൽ*

ക്രിസ്തു ഹൃദയത്തിൽ ജനിക്കുന്നതാണ് യഥാർത്ഥ ക്രിസ്മസ് : ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെയും, സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ബേത്‌ലഹം വീഥിയിൽ സീസൺ 7 ക്രിസ്മസ് വിളംബര ഗാനസന്ധ്യ സംഗീത സാന്ദ്രമായി .

പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യ സന്ദേശം നൽകി.ബാഹ്യമായ ആഘോഷങ്ങളേക്കാൾ ഉപരി

ക്രിസ്തു ഹൃദയത്തിൽ ജനിക്കുന്നതാണ് യഥാർത്ഥ ക്രിസ്മസ് എന്ന അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിക്കുന്ന കലണ്ടർ,പ്രതിദിന വേദവായന കാർഡ് എന്നിവയുടെ പ്രകാശനം നടന്നു., സഭ സഭാ സെക്രട്ടറി റവ.സജി മാത്യു, പ്രതിനിധിസഭാ അദ്ധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ.ഷിജു മാത്യു, ഡിഎംസി ഡയറക്ടർ റവ.അനിഷ് തോമസ് ജോൺ, റവ. സാം മാത്യു ഓമല്ലൂർ, റവ ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു.

സഭയുടെ വിവിധ ഇടവകകളിൽ നിന്നായി 27 ക്വയർ ടീം പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading