യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത ആരാധന ജനുവരി 1 ന്

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയും മിഡിൽ ഈസ്റ്റ്‌ ഗൾഫ് മേഖലയിലെ ഏറ്റവും പെന്തക്കോസ്ത് ഐക്യ കൂട്ടാഴ്മയുമായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത ആരാധന 18 സഭകളിലെ സഭാ ശുശ്രൂഷകരോടും വിശ്വാസികളോടും ഒരുമിച്ച് 2026 ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) സംയുക്ത ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ സംയുക്ത ആരാധനയിലേക്ക് കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.