ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ഖത്തർ റീജിയൺ പി.വൈ.പി.എ സൺഡേസ്കൂൾ സംയുക്ത താലന്തു പരിശോധനയ്ക്ക് (ENCORE 2025) അനുഗ്രഹീത സമാപ്തി
ഖത്തർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ഖത്തർ റീജിയൺ പി.വൈ.പി.എ സൺഡേസ്കൂൾ സംയുക്ത താലന്തു പരിശോധനയ്ക്ക് (ENCORE 2025) അനുഗ്രഹീത സമാപ്തി. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെട്ട താലന്തു പരിശോധന (നവംബർ 22 , ഡിസംബർ 6, ഡിസംബർ 13) ദോഹ അബുഹമൂറിലുള്ള റിലീജിയസ് കോംപ്ലക്സ് IDCC PC സഭകൾ ഉൾപ്പെടുന്ന ബിൽഡിങ്ങിലെ ഐ.പി.സി യുടെ വിവിധ സഭാഹാളുകളിൽ വെച്ച് നടത്തപ്പെട്ടു.
സംയുക്ത താലന്തു പരിശോധനയുടെ ആദ്യ ദിനമായ നവംബർ 22ന് ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ഖത്തർ റീജിയൺ പ്രസിഡന്റ് പാസ്റ്റർ എൻ.ഓ ഇടിക്കുള ഉത്‌ഘാടനം ചെയ്തു. എട്ട് വിഭാഗങ്ങളിലായി ഖത്തർ റീജിയൺ സഭകളിലെ 230 ത് മത്സരാത്ഥികൾ പങ്കെടുത്ത താലന്തു പരിശോധനയിൽ എഴുത്തു മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും പ്രഗത്ഭരായ വിധി കർത്താക്കളുടെ നിരീക്ഷണത്തിൽ നടത്തപ്പെട്ടു.
ഈ വർഷത്തെ താലന്തു പരിശോധനയിൽ ഐ.പി.സി ശാലേം സഭ 153 പോയിന്റുകളുമായി ഓവറോൾ ചാമ്പ്യൻ പട്ടം നിലനിർത്തി. രണ്ടാം സ്ഥാനം ഐ.പി.സി ഫെയ്ത്ത് സെന്റർ സഭയും ഐ.പി.സി ഖത്തർ പെന്റകോസ്റ്റൽ ഫെലോഷിപ്പ് ( QPF) സഭയും പങ്കുവെച്ചു. മൂന്നാം സ്ഥാനം ദോഹ ഐ.പി.സി കരസ്ഥമാക്കി. ENCORE 2025 ന്റെ വക്തിഗത ചാമ്പ്യൻ പട്ടം ഐ.പി.സി ഫെയ്ത്ത് സെന്റർ സഭയിലെ പി.വൈ.പി.എ അംഗം സിസ്റ്റർ ഷാരിൻ ഗ്ലെൻ(സീനിയർ വിഭാഗം) 25 പോയിന്റുകൾ നേടി സ്വന്തമാക്കി. ഖ
ത്തർ റീജിയൺ പി.വൈ.പി.എ സൺഡേസ്കൂൾ താലന്തു കൺവീനർമാരായ ബ്രദർ പ്രെയ്‌സ് കെ ജെയിംസ് ബ്രദർ സാജൻ കെ ഉമ്മൻ എന്നിവർ സംയുക്ത താലന്തു പരിശോധനയ്ക്ക് നേതൃത്വം നൽകി.

- Advertisement -



Comments are closed, but trackbacks and pingbacks are open.