ലേഖനം: മരണവും മരണാനന്തര ജീവിതവും | മെറീനാ റെജി

നിത്യതയിൽ പ്രത്യാശയോടെ ചേർക്കപ്പെട്ട മെറീന എഴുതിയ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.

ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയിലും, നവോത്ഥാന ആശയങ്ങളുടെ തുടർച്ചയിലും, സാംസ്കാരിക ഉന്നമനത്തിലും സകലത്തെയും കൈപ്പിടിയിലൊതുക്കി എന്ന് അഭിമാനത്തോടും അഹങ്കാരത്തോടും കൂടി പറയുന്ന ലോകത്തിനു ഇന്നും ഉത്തരം കണ്ടെത്താൻ കഴിയാതെ അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളിൽ ഒന്നാണ് “മരണവും മരണാനന്തര ജീവിതവും. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അലഞ്ഞവർ ഒരു ഭാഗത്ത്, ഉത്തരത്തിനായി ഇടതടവില്ലാതെ അന്വേഷിക്കുന്നവർ മറ്റൊരുഭാഗത്ത് !എന്നാൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ ചിന്തകൾക്കതീതമായി, സകലത്തെയും അറിയുന്ന ദൈവത്തിന്റെ കൃപയാൽ മരണാനന്തര ജീവിത യാഥാർഥ്യങ്ങളുടെ മറനീക്കി പൊരുളഴിച്ചു തെളിവായി പുറത്തുവന്നവർ അത്ഭുതമായി നിലനിൽക്കുന്നു.വിശുദ്ധ വേദപുസ്‌തകത്തിൽ ദൈവപുരുഷനായ മോശെ തൻ്റെ പ്രാർത്ഥനയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഞങ്ങളുടെ ആയുഷ്‌കാലം എഴുപത് സംവത്സരം ഏറെയായാൽ എൺപതു സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ. അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യും നിഴൽ പോലെ, നിമി ഷങ്ങൾക്കുള്ളിൽ മറയുന്ന മനുഷ്യ ജീവിതത്തിൻ്റെ നിസ്സാരത ഏതു മനുഷ്യനെയും എക്കാലത്തും അത്ഭുതപ്പെടുത്തുന്നതാണ്. ബാല്യത്തിന്റ നിഷ്കളങ്കതയിൽ തുടങ്ങി കൗമാരത്തിന്റെ ജിജ്ഞാസയിലൂടെ യൗവ്വനത്തിൻറെ ആകുലതകളും ചിന്താഭാരങ്ങളും പ്രതീ ക്ഷകളും കടന്ന് വാർധക്യത്തിൻ്റെ പൂർണ്ണതയിലും വിവശതയിലും എത്തുന്ന മനുഷ്യായുസ്സിൽ ഏതു മനുഷ്യനും അഭിമുഖീകരിക്കേണ്ട സത്യമാണ് മരണം വലിയവനെന്നോ ചെറിയവനെന്നോ, സമ്പന്നനെന്നോ ഇല്ലെന്നും ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് മരണാനന്തര ജീവിതം എന്നത്. വിശുദ്ധ വേദപുസ്‌തകത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ദൈവഭക്തനായ ഇയ്യോബിന്റെ ചോദ്യം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?”. (ഇയ്യോബ് 14:14) എന്നാൽ നീണ്ട അനേകം കാലഘട്ടങ്ങൾക്ക് ശേഷം കിലിക്യയിലെ തർസൊസിൽ ജനിച്ച, ക്രിസ്തു സന്ദർശനം ഹൃദയത്തിൽ വെളിച്ച മായി പരിവർത്തിച്ച അപ്പോസ്‌തലനായ പൗലോസ്, ഭക്തനായ ഇയ്യോബിന്റെ ചോദ്യത്തിനുത്തരമായി ഇപ്രകാരം എഴുതി “ആദമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും “(1 കൊരിന്ത്യർ 15:22)കാരണം ആദാമ്യ പാപത്താൽ തെറ്റിപ്പോയ, മരണത്തിനു അടിമകളായി തീർന്ന മാനവരാശിയുടെ പാപപരിഹാരത്തി നായി തന്റെ പുത്രനായ ക്രിസ്‌തുവിനെ കാൽവറിയിൽ യാഗമാകുവാൻ പിതാവാം ദൈവം ഏല്പിച്ചു തരികയും, ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴു നേൽക്കുകയും ചെയ്‌തു. അതിനാൽ തന്നെ, ക്രിസ്തുവിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചവൻ, തന്നിൽ വിശ്വസിക്കുന്നവരിൽ, തനിക്കായി കാത്തിരിക്കുന്നവരിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നമ്മുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. ഇഹ ലോകത്തിൽ ഈ പ്രത്യാശയിൽ ജീവിക്കുന്നവർ മരണാനന്തര ജീവിത യാഥാർഥ്യങ്ങളെ തിരിച്ച റിഞ്ഞവർ,മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ പിടിച്ചുവെയ്ക്കാൻ കഴിയാത്ത ദൈവ സ്നേഹത്തിൽ നിലനിൽക്കുന്നവർ തീർച്ചയായും ക്രിസ്‌തുവിൽ ജീവിപ്പിക്കപ്പെടും,! മരണത്താൽ മറയാത്ത
മഹൽസ്നേഹം അവരെ കാത്തിരിക്കുന്നു. നിത്യതയെന്ന വാഗ്ദ‌ത്തവുമായി! ഈ പ്രത്യാശയുള്ളവർ ഏവരും ഏറ്റുപാടും ‘കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്ക് സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.