ആദ്യ GCCOG റീജിയണൽ കോൺഫറൻസിന്റെ രജിസ്ട്രേഷൻ മസ്‌കറ്റിൽ ആരംഭിച്ചു

മസ്‌കറ്റ്: ചർച്ച് ഓഫ് ഗോഡ് ഒമാന്റെ കോമൺ വർഷിപ് സർവീസിനോടനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ചരിത്രപ്രധാനമായ ആദ്യ GCCOG റീജിയണൽ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭം ഔദ്യോഗികമായി നടന്നു. ഗോൾഡൻ ട്യുലിപ്പ് ഹോട്ടൽ, ഹണ്ടിങ്ടൺ ഒമാനിൽ 2026 മാർച്ച് 19–21 തീയതികളിൽ ആണ് കോൺഫറൻസ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കൾക്കായി പ്രീ-കോൺഫറൻസ് മാർച്ച് 18-ന് സംഘടിപ്പിക്കും.

രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിന് റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യു നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് റീജിയണൽ, നാഷണൽ കമ്മിറ്റികളുടെ പ്രതിനിധികൾ അവരുടെ രജിസ്ട്രേഷൻ ഫോമുകൾ ആതിഥേയ രാജ്യമായ ഒമാന്റെ നാഷണൽ ഓവർസിയർ റവ. കുഞ്ഞുമോൻ വർഗീസ്ന് സമർപ്പിച്ചു. റീജിയണൽ കൗൺസിൽ കോർഡിനേറ്റർ ഡോ. കെ. ഒ. മാത്യു ചടങ്ങിൽ പങ്കെടുത്തു.

കോൺഫറൻസിന്റെ അനുഗ്രഹത്തിനായി വേണ്ട ക്രമീകരണങ്ങളും സംഘടനപരമായ പ്രവർത്തനങ്ങളും സമഗ്രമായി പുരോഗമിക്കുകയാണ്. GCC അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായ റവ. ഗ്ലാഡ്‌സൺ വർഗീസ് കോൺഫറൻസ് സെക്രട്ടറിയായും റവ. റെജി ജോർജ് ട്രഷററായും സേവനം അനുഷ്ഠിക്കുന്നു. നാഷണൽ കോർഡിനേറ്റർ റവ. അലക്സാണ്ടറുടെ ക്രമീകൃതമായ നേതൃത്വത്തിൽ വിവിധ ഉപകമ്മിറ്റികൾ പ്രവർത്തനം സജീവമാക്കി വരുന്നു.

ആറ് ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡ് നേതൃത്വവും പ്രതിനിധികളെയും ഒരുമിപ്പിക്കുന്ന ഈ സംരംഭം ഡോ. സുശീൽ മാത്യുവിന്റെ ദർശനവും നേതൃ പാടവും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര നേട്ടമായി വിലയിരുത്തപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.