മെറീനയുടെ ആകസ്മികമായ വേർപാട് തീരാനോവായി

തലവടി: ഒന്നാം വിവാഹവാർഷികാഘോഷത്തിനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന് നഎർണ്ണാകുളം അമൃത ഹോസ്പറ്റിലിൽ നേഴ്സായിരുന്ന മെറീനയാണ് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മരണമടഞ്ഞത്. തലവടി ആനപ്രമ്പാൽ തെക്ക് യു.പി.സ്കൂളിന് സമീപം കണിച്ചേരിൽ ചിറ സ്വദേശി ഷിനോ ശാന്തന്റെ ഭാര്യ മെറീന ഷാനോയാണ് മരിച്ചത്.

ഒന്നാം വിവാഹവാർഷികത്തിന് വിദേശത്ത് ജോലിയായിരുന്ന ഷിനോ നാട്ടിലെത്തുകയും മെറീന അവധിയെടുത്ത് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീണു മരണം സംഭവിക്കുകയായിരുന്നു. എറണാകുളം മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ ശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ കേളമംഗലം ഭാഗത്ത് ബുധനാഴ്ച രാത്രി 8 മണിയോടെയാണ് ദുരന്തം. ഭർത്താവ് ഷാനോ കെ. ശാന്തൻ കടുത്ത പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പരസ്യയോഗങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗാനങ്ങളും മോട്ടിവേഷൻ വീഡിയോകളും പങ്കുവെയ്ക്കുന്ന മെറീനയുടെ വേർപാട് സുഹൃത്തുക്കൾക്കും ബന്ധുകൾക്കും ഇനിയും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading