ഐ.പിസി ഖത്തർ റീജിയൻ്റെ സംയുക്ത ആരാധന ഡിസംബർ 05 ന് 

ഐ.പിസി ഖത്തർ റീജിയന്റെ ഈ വർഷത്തെ സംയുക്ത ആരാധന 2025 ഡിസംബർ 05, ( വെള്ളിയാഴ്ച) രാവിലെ 7:30 മുതൽ 10:30 വരെ ഐ.ഡി.സി.സി. കോംപ്ലക്സ് ടെന്റിൽ വെച്ചു നടത്തപ്പെടുന്നു.

പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ. ബാബു ചെറിയാൻ & പാസ്റ്റർ. രാജു പൂവക്കാല വചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ആത്മീയ ഗാന ശുശ്രൂഷകൾക്ക് ഐപിസി ഖത്തർ റീജിയൻ ക്വയർ നേതൃത്വം വഹിക്കുന്നതാണ്. ഐപിസി ഖത്തർ റീജിയൻ സീനിയർ ശുശ്രൂഷകർ ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം നൽകുകയും, സംയുക്ത ആരാധനയുടെ ഒരുക്കങ്ങൾക്കായി എക്സിക്യൂട്ടീവ് & വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.

ഖത്തറിലെ ഐപിസിയുടെ ഏഴു സഭകളിൽ നിന്നുള്ള ദൈവമക്കൾ ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.