നാം കടന്നുപോകുന്ന സകലറ്റിലും ഒരു ദൈവപദ്ധതിയുണ്ട്: പാസ്റ്റർ ജോസ് ജോർജ്

തിരുവല്ല: നാം കടന്നുപോകുന്ന സകലറ്റിലും ഒരു ദൈവപദ്ധതിയുണ്ടെന്നും അത് ദൈവം നിയമിച്ചതാണെന്നും പാസ്റ്റർ ജോസ് ജോർജ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ബിജു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ഡേവിഡ് കെ അധ്യക്ഷത വഹിച്ചു.ബ്രദർ ജോയ്‌സി ഡാനിയേൽ, പാസ്റ്റർമാരായ ഫിലിപ്പ് എബ്രഹാം, സജു മാവേലിക്കര, ജോൺ മാത്യു, അനിൽ കോശി, റ്റി എം വർഗീസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.നാളെ രാവിലെ 9.30ന് മിഷണറി കോൺഫറൻസ്, 1.30ന് മിഷൻ ചലഞ്ച്, വൈകിട്ട് 6ന് പൊതുയോഗം എന്നിവ നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading