LIFT കാനഡ യുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ഇവാഞ്ചലിസം റാലിയും ഫീഡ് ദി ഹോംലെസ്സ് ഇവന്റും നടന്നു

ടോറോന്റോ :ഏക രക്ഷകൻ യേശുക്രിസ്തു എന്ന മുദ്രാവാക്യവുമായി LIFT കാനഡ യുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ഇവാഞ്ചലിസം റാലിയും ഫീഡ് ദി ഹോംലെസ്സ് ഇവന്റും കാനഡയിലെ വിവിധ പട്ടണങ്ങളിൽ വെച്ച് November 29, 2025 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ അനുഗ്രഹീതമായ രീതിയിൽ നടത്തപ്പെട്ടു . രാവിലെ 9 മണിക്ക് Windsor ഇൽ നിന്ന് ആരംഭിച്ച പ്രസ്തുത റാലി പാസ്റ്റർ ഷിനു തോമസ്, Thine Harvest Church, Windsor പ്രാർത്ഥിച്ച് ആരംഭിച്ചു . തുടർന്ന് കാനഡയിലെ വിവിധ പട്ടണങ്ങളായ ലണ്ടൻ, കിച്ചണർ , ടൊറന്റോ എന്നിവിടങ്ങളിൽ റാലി നടത്തപ്പെട്ടു . ഏകദേശം ആയിരത്തോളം ലഘുലേഖകളും,50 ഓളം ബൈബിളുകളും , 50 ഓളം പേർക്ക് ഫീഡ് ദി ഹോം ലെസ് കിറ്റുകളും വിതരണം ചെയ്യുവാൻ ഇടയായി . കാനഡയിലെ പ്രാദേശികസഭകളിലെ വിശ്വാസി സമൂഹം റാലിയിൽ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു .ഈ റാലിയിൽ പാസ്റ്റർമാരായ ഫിന്നി സാമുവൽ ലണ്ടൻ ,ടി സി ചെറിയാൻ , റെജി പാണ്ടനാട് ,ജിമോൻ ടോറോണ്ടോ, ഇവാ .ഫിന്നി പുലിക്കൂട്ടിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു.റാലിയിൽ കാനഡ ക്രിസ്ത്യൻ ഹെറിറ്റേജ് Month നെ പ്രതിനിധീകരിച്ച് ഇവാഞ്ചലിസ്റ്റ് ബിജു മാത്തൻ, Brampton പങ്കെടുത്തു .രാത്രി 9 മണിക്ക് ടോറോണ്ടോ പട്ടണത്തിൽ പാസ്റ്റർ എബി ബെന്നിന്റെ (Ebenezer Kerala Pentecostal Church, Toronto) പ്രാർത്ഥനയോടെ റാലി സമാപിച്ചു . റാലിക്ക് LIFT കാനഡയുടെ സംഘാടകർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.