എഡ്മൺടൺ മലയാളം പെന്തക്കോസ്റ്റൽ ചർച്ചുകളുടെ പ്രഥമ കൂട്ടായ്മ — യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് രണ്ടാം മ്യൂസിക് ഫെസ്റ്റ് 2025 ഡിസംബർ 13ന്

എഡ്മൺടൺ: എഡ്മൺടൺ മലയാളം പെന്തക്കോസ്റ്റൽ ചർച്ചുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് നടത്തുന്ന രണ്ടാം മ്യൂസിക് ഫെസ്റ്റ് 2025 ഡിസംബർ 13-ാം തീയതി വൈകുന്നേരം 6 മണിക്ക് മരനാഥ പെന്തക്കോസ്റ്റൽ ചർച്ചിൽ നടക്കും.

 

മ്യൂസിക് ഫെസ്റ്റിന്റെ ഉദ്ഘാടനകർമ്മം പാസ്റ്റർ വിൽസൺ കടവിൽ നിർവഹിക്കും. പരിപാടിയുടെ കൺവീനറായി പാസ്റ്റർ ജോസഫ് ജോർജ് പ്രവർത്തിക്കുന്നു. പാസ്റ്റർ മനീഷ് തോമസ്, പാസ്റ്റർ കെ. പി. സാമുവേൽ, പാസ്റ്റർ ഫ്രാൻസിസ് അലക്സാണ്ടർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

 

ബ്രദർ തോമസ് വർഗീസ്, അജിത് ജോൺ, ജോയൽ തോമസ്, പാസ്റ്റർ ജേക്കബ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

 

എല്ലാവരെയും ഈ സംഗീത മഹോത്സവത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading