ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജിയന്റെ പ്രഥമ ദേശീയ കൺവെൻഷൻ ഡിസംബർ 15-ന്
മനാമ: ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജിയന്റെ പ്രഥമ ദേശീയ കൺവെൻഷൻ ഡിസംബർ 15-ന് വൈകുന്നേരം 7 മണിക്ക് സെഗയയിലെ ബി.എം.സി. ഹാളിൽ ഭംഗിയായി നടക്കും.
നാഷണൽ ഓവർസിയർ റവ. ജോർജ് വർഗീസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് റവ. ഡോ. സുശീൽ മാത്യു മുഖ്യപ്രഭാഷണം നടത്തും.
ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജനൽ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബോസ് ബി. വർഗീസ്, പാസ്റ്റർ ലിജോ എന്നിവർ നേതൃത്വം നൽകും.
കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും വിശ്വാസികളുടെ വ്യാപക പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.