കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തെക്കൻ മേഖലയിലെ കൗൺസിലിംഗുകൾ ഏകീകരിക്കുന്നതിനായി കൗൺസിലിംഗ് സെന്റർ നവംബർ 22 ശനിയാഴ്ച 3 മണിക്ക് പട്ടം ദൈവ സഭയിൽ വെച്ച് പ്രാർത്ഥിച്ച് ആരംഭിക്കുന്നു.

ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് കൗൺസിലിംഗുകൾ എന്നാണ് സമൂഹത്തിലും സഭയിലും ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളും വിരൽ ചൂണ്ടുന്നത്. ഇന്നത്തെ സമൂഹം നേരിടുന്ന അഡിക്ഷനുകൾ, സ്വഭാവ വൈകല്യങ്ങൾ, മാനസിക സംഘർഷങ്ങൾ, വിവാഹ ബന്ധങ്ങളിലെ തകർച്ചകൾ തുടങ്ങിയ പ്രശ്നങ്ങൾ വളരെ ആത്മാർഥമായി പ്രതിരോധിക്കുന്നതിനു സ്റ്റേറ്റ് കൗൺസിലിങ് ഡിപ്പാർട്മെൻറ് പ്രതിജ്ഞാബദ്ധമാണ്.

ഉദ്ഘാടന മീറ്റിംഗിൽ പാസ്‌റ്റർ ഫിന്നി ജോസഫ് (ഡയറക്ടർ), ബ്രദർ അലൻ ബാലാജി (സ്റ്റേറ്റ് സെക്രട്ടറി), പാസ്‌റ്റർ ഷാജി ഫിലിപ്പ് (സ്റ്റേറ്റ് കോർഡിനേറ്റർ), പാസ്‌റ്റർ സ്റ്റാൻലി ജോയ് (സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പാസ്‌റ്റർ ടി എം മാമച്ചൻ (ദൈവസഭാ തെക്കൻ മേഖല ഡയറക്ടർ), പാസ്‌റ്റർ സി എം വത്സലദാസ് (തെക്കൻ മേഖല ജോയിന്റ് ഡയറക്ടർ ), കൗൺസിലിങ് സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ , സെൻറർ പാസ്റ്റർമാർ, സഭാ പാസ്റ്റർമാർ, വിശ്വാസി സമൂഹം എന്നിവർ പങ്കെടുക്കുന്നതായിരിക്കും.

കൗൺസിലിങ് സെന്റെർ പട്ടം ദൈവ സഭയുടെ മുകളിലത്തെ നിലയിലാണ് ആരംഭിക്കുന്നത്. ഈ മീറ്റിംഗിലേക്കു ഏവരെയും ദൈവ സ്നേഹത്തിൽ സ്വാഗതം ചെയ്യുന്നു. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റിന്റെ രണ്ടാമത്തെ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.