സീയോൻ പുത്രിമാർ ’25 ഏകദിന കൗൺസിലിംഗ് സെമിനാർ 22ന് തിരുവനന്തപുരം പട്ടം ഹെബ്രോൻ ഹാളിൽ

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, തെക്കൻ മേഖല ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ “സീയോൻ പുത്രിമാർ / 2025” എന്ന പേരിൽ ഏകദിന കൗൺസിലിംഗ് സെമിനാർ 2025 നവംബർ 22 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്കുശേഷം 3.30 വരെ പട്ടം ഹെബ്രോൻ ഹാളിൽ നടത്തപ്പെടും.

“ക്രിസ്തുവിൽ നങ്കൂരമിട്ട് വിശ്വാസത്തിൽ ഉറച്ച് സീയോൻ പുത്രിമാർ ഉണരുന്നു” എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറിൽ മൂന്ന് പ്രധാന സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആത്മീയ ശക്തിയും മാനസികാരോഗ്യവും, ആരോഗ്യകരമായ ബന്ധങ്ങൾ, ദൈനംദിന ജീവിതത്തിലെ കൗൺസിലിംഗ് എന്നി വിഷയങ്ങളിൽ ക്ലാസുകൾ നയിക്കപ്പെടും.

സിസ്റ്റർ സോണിയ പ്രദീപ് (കൗൺസിലിംഗ് സൈക്കോളജിസ്റ്റ്), സിസ്റ്റർ ഗ്ലാഡി അഭിലാഷ് (കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്), ഡോ. ലോലിത ജോൺ (സൈക്കോളജിസ്റ്റ്) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.

സെക്കൻഡ് മേഖല ജോയിൻ ഡയറക്ടർ പാസ്റ്റർ സി. എം. വത്സദാസ് അധ്യക്ഷത വഹിക്കുന്ന സെമിനാർ മേഖല ഡയറക്ടർ പാസ്റ്റർ ടി. എം. മാമച്ചൻ ഉദ്ഘാടനം ചെയ്യും.

സ്ത്രീകളുടെ ആത്മീയ ഉണർവും മാനസികാരോഗ്യ ബോധവൽക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സെമിനാർ വിശ്വാസജീവിതത്തിൽ സമതുലിതത്വം കൈവരിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading