പാസ്റ്റർ ബാബു തോമസ് (66) അക്കരെനാട്ടിൽ
കാനം : ശാരോൻ ഫെലോഷിപ്പ് ചർച്ച് കാനം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസ് (66) താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ശുശ്രൂഷയോടു ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സന്ദർശനത്തിലായിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടാകുകയും നാട്ടിൽ വന്ന് കല്ലിശ്ശേരി ഡോ. കെ. എം. ചെറിയാൻ ഹോസ്പിറ്റലിൽ സർജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കവേ ഹോസ്പിറ്റലിൽ വച്ചായിരുന്നു വേർപാട്. ഭൗതികശരീരം നാളെ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കാനം സഭാഹാളിൽ കൊണ്ടുവരികയും സംസ്കാര ശുശ്രൂഷ നവംബർ 19 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണിവരെ കാനം ശാരോൻ സഭാഹാളിലും തുടർന്ന് ചെട്ടിയാരത്തറ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമായിരിക്കും

- Advertisement -

Comments are closed, but trackbacks and pingbacks are open.