കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകൾ ഒരുക്കുന്ന ആനുവൽ കൺവെൻഷൻ പവ്വർ ഫെസ്റ്റ് 2025 നവംബർ 19 ബുധൻ മുതൽ നവംബർ 22 ശനി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും

കുവൈറ്റ്‌ സിറ്റി: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റ കീഴിൽ പ്രവർത്തിക്കുന്നതും, കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനോട്‌ (കെ റ്റി എം സി സി) ചേർന്ന് പ്രവർത്തിക്കുന്നതുമായ കുവൈറ്റിലുള്ള ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, ബെതേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ്, സയോൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മഹബുള്ള എന്നീ സഭകളുടെ ആഭിമുഖ്യത്തിൽ ആണ് കൺവെൻഷൻ ക്രമികരിച്ചിരിക്കുന്നത്.

കൺവൻഷൻ

👉🏻 നവംബർ 19 ബുധനാഴ്ച്ച ഹാൾ ഓഫ്‌ ഫെയ്ത്തിൽ വച്ച് വൈകിട്ട് 7 മണിമുതൽ 09:15 വരെ.

👉🏻 നവംബർ 20 വ്യായാഴ്ച്ച : കെ റ്റി എം സി സി ഹാളിൽ വച്ച് വൈകിട്ട് 7 മണിമുതൽ 09:15 വരെ.

സംയുക്ത സഭായോഗവും കർത്തൃമേശാ ശുശ്രൂഷയും സ്നേഹവിരുന്നും

👉🏻 നവംബർ 21 വെള്ളിയാഴ്ച്ച : നോർത്ത് റ്റെന്റിൽ വച്ച് രാവിലെ 09.30 മുതൽ 12:30വരെ.

പുത്രിക സംഘടനകളുടെ പ്രെത്യേക യോഗം

👉🏻 നവംബർ 22 ശനിയാഴ്ച്ച : നോർത്ത് റ്റെന്റിൽ രാവിലെ 09:30മുതൽ 12:30 വരെ

ഈ കാലഘട്ടത്തിൽ ദൈവ കരങ്ങളിൽ ശക്തമായി ഉപയോഗിക്കുന്ന ക്രിസ്തുവിൽ പ്രസീദ്ധനായ സുവിശേഷകനും കൺവെൻഷൻ / റ്റി വി പ്രഭാഷകനും, ബംഗ്ലൂരു സതേൺ ഏഷ്യ ബൈബിൾ കോളേജ് അധ്യാപകനുമായ പാസ്റ്റർ ജോ തോമസ്  ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ്‌ സംയുക്ത ക്വയർ ഈ മീറ്റിംഗുകളിലെ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ഷിബു മാത്യു ജനറൽ കൺവീനറായി പന്ത്രെണ്ടംഗാ ജനറൽ കമ്മിറ്റി കൺവൻഷന് നേത്യത്വം നൽകും. പാസ്റ്റർ ജോസ് ജോർജ്ജ്, പാസ്റ്റർ എം സ് മാത്യു, പാസ്റ്റർ ഷാജു ജോൺ, പാസ്റ്റർ ബ്ലസൺ ജോയി വിവിധ ദിവസങ്ങളിൽ ശുശ്രുഷകൾ നയിക്കും.

കുവൈറ്റിലുള്ള സുവിശേഷ സ്നേഹികളായ എല്ലാവരെയും ഈ ദിവസങ്ങളിലെ മീറ്റിംഗുകളിലേക്ക് കർത്തൃനാമത്തിൽ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

ഈ മീറ്റിംഗുകളിൽ സംബന്ധിക്കുവാൻ താല്പര്യമുള്ള ഏവർക്കും കുവൈറ്റിൻ്റെ എല്ലാഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്കായി

ജനറൽ കൺവിനർ 97251639
പ്രോഗ്രാകൺവിനർ 94077725

വാഹന സൗകര്യത്തിനായി :

97961883 / 68867599 / 90921286 / 66975138 / 55760113 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.