ബെഥേൽ പ്രയർ ഫെല്ലോഷിപ്പ് ഡർഹാം യു.കെ. ദ്വിദിന ആത്മീയ സമ്മേളനം നവംബർ 15 മുതൽ
വെസ്റ്റ് റെയിന്റൺ (യു.കെ): ബെഥേൽ പ്രയർ ഫെല്ലോഷിപ്പ്, ഡർഹാം യുക്കെയിൽ, സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പ്രത്യേക ആത്മീയ സമ്മേളനം നവംബർ 15 ശനി വൈകിട്ട് 7 മണി മുതൽ 9 മണി വരെയും നവംബർ 16 ഞായർ രാവിലെ 10.30 മുതൽ 1 മണിവരെ സമ്മേളനങ്ങൾ ബെഥേൽ പ്രാർത്ഥനാ കൂട്ടായ്മ (ചർച്ച് ഓഫ് ഗോഡ് യുകെ & അയർലൻഡ്), ഹൗട്ടൺ ലെ സ്പ്രിംഗ്, ഡർഹാം.DH4 6 ഹാളിൽ വച്ച് നടത്തപ്പെടും.
സമ്മേളനത്തിൽ പാസ്റ്റർ രാജൻ ചാക്കോ (ഐപിസി ആസാം പ്രസിഡന്റ്) ദൈവവചന സന്ദേശം പങ്കുവെക്കും.
ബെഥേൽ പ്രയർ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റർ പാസ്റ്റർ സാം ജോർജ് സമ്മേളനത്തിന് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.