ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. ഹിന്ദി കൺവെൻഷൻ നവംബർ 14–15ന്

വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക ഹിന്ദി കൺവെൻഷൻ നവംബർ 14–15 തീയതികളിൽ സ്റ്റാഫോർഡിലെ ലിവിങ് വാട്ടർസ് ക്രിസ്റ്റ്യൻ ചർച്ച് ൽ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റർ ഇമ്മാനുവൽ ഖുറാം (Conroe)യും ഡോ. ഷിബു തോമസ് (Atlanta)യും ദൈവവചന ശുശ്രൂഷകൾ നയിക്കും.

വെള്ളിയാഴ്ച, നവംബർ 14-ന്, രാത്രി 7:00–9:00 വരെ, ശനിയാഴ്ച, നവംബർ 15-ന്, രാത്രി 6:30–9:00 വരെ യോഗങ്ങൾ നടക്കും. എച്പിഎഫ് ഹിന്ദി ക്വയർ നോടൊപ്പം ഇമ്മാനുവൽ COG ക്വയറായും പ്രത്യേക ഹിന്ദി ആരാധനയിൽ പങ്കെടുക്കും. ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ആയി സ്റ്റീഫൻ സാമുവൽ സേവനം അനുഷ്ഠിക്കുന്നു.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ് ), പാസ്റ്റർ ബൈജു തോമസ് (വൈസ് പ്രസിഡന്റ് ), ഡോ. സാം ചാക്കോ (സെക്രട്ടറി ), ജയ്മോൻ തങ്കച്ചൻ (ട്രഷർ ), ഡാൻ ചെറിയാൻ (സോങ് കോർഡിനേറ്റർ ), ജോൺ മാത്യൂ (മിഷൻ& ചാരിറ്റി കോർഡിനേറ്റർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോർഡിനേറ്റർ ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 പെന്തക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading