ചെങ്ങന്നൂരിൽ ഐപിസി കർമേൽ ടൗൺ പിവൈപിഎ ബൈബിൾ ക്വിസ് മത്സരം – ഡോക്സ 2K25 ഡിസംബർ 27-ന്

ചെങ്ങന്നൂർ: ഐപിസി കർമേൽ ടൗൺ ചർച്ച് യുവജനപ്രസ്ഥാനമായ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരം ‘ഡോക്സ 2K25’ ഡിസംബർ 27-ാം തീയതി ശനിയാഴ്ച വൈകിട്ട് 2 മണിക്ക് ഐപിസി കർമേൽ ടൗൺ ചർച്ച് ചെങ്ങന്നൂരിൽ വെച്ച് നടക്കുന്നു.

പാസ്റ്റർ മാത്യു ബേബി (കേരള സ്റ്റേറ്റ് വൈ.പി ഇ സംസ്ഥാന പ്രസിഡന്റ്‌) ഉത്ഘാടനം നിർവഹിക്കും.
ബൈബിൾ അടിസ്ഥാനമായുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിലെ പ്രധാന ഘടകം. 15 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഓരോ ടീമിലും മൂന്നു പേർ വീതം ഉണ്ടാകണം. ഒരു സഭയിൽ നിന്ന് പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.

മത്സരത്തിൽ വിജയിക്കുന്നവർക്കായി ഒന്നാം സമ്മാനം ₹5000, രണ്ടാം സമ്മാനം – ₹3500, മൂന്നാം സമ്മാനം – ₹2000എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്. പെന്തക്കോസ്ത് സഭാ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.