ബുറൈദ എസ്.എഫ്.ഐ.സി മിനിസ്ട്രീസിന്റെ 7ാം വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി
ബുറൈദ (സൗദി അറേബ്യ) : ശാരോൺ ഫെല്ലോഷിപ്പ് ഇന്റർനാഷണൽ ദൈവസഭയുടെ ഏഴാം വാർഷിക കൺവെൻഷൻ നവംബർ മാസം 7ാം തീയതി (വെള്ളി) അനുഗ്രഹീതമായി നടത്തപ്പെട്ടു.
സഭ ശുശ്രുഷകൻ പാസ്റ്റർ എബിൻ ഏബ്രഹാം നേതൃത്വം നൽകിയ ആരാധനയ്ക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
സൗദി അറേബ്യയിലെ, അൽഖസീം പ്രൊവിൻസിന്റെ ഹൃദയഭാഗമായ ബുറൈദയിൽ പ്രവർത്തിക്കുന്ന എസ്. എഫ്. ഐ. സി മിനിസ്ട്രിസ് ദൈവസഭയിൽ 8 രാജ്യങ്ങളിൽ നിന്നും 10 മുതൽ 12 മാതൃഭാഷകളിൽ നിന്നായി 200ൽ പരം ദൈവമക്കൾ ഈ സഭയുടെ അംഗങ്ങൾ ആയി സത്യദൈവത്തെ ആരാധിച്ചു വരുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.