പ്രകാശ് .പി. കോശിയുടെ “ഉണർവിന്റെ വഴികൾ”പുസ്തക പ്രകാശനം ചെയ്തു

കുമ്പനാട് : എക്സൽ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരനും എഴുത്തുകാരനുമായ പ്രകാശ് പി. കോശി രചിച്ച് റീഫോം ബുക്സ് പ്രസിദ്ധീകരിച്ച “ഉണർവിന്റെ വഴികൾ” – മഹാനായ ആത്മീയ നേതാവായ ചാൾസ് ഫിന്നിയുടെ ജീവിതകഥ – പ്രകാശനം ചെയ്തു. പുസ്തകം പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ ഷിബു കെ. ജോണിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ആത്മീയ ഉണർവിനും നവജീവിതത്തിനും പ്രചോദനമാകുന്ന ഈ ഗ്രന്ഥം അനുഗ്രഹമാകുമെന്ന് പാസ്റ്റർ ബിനു വടശ്ശേരിക്കര പറഞ്ഞു. പാസ്റ്റർ ജിജി ചാക്കോ ചടങ്ങിൽ അനുഗ്രഹപ്രാർത്ഥന നടത്തി. ബെൻസൺ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെന്നി ജോൺ, ബിതിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.