അഖിലലോക സൺഡേ സ്കൂൾ ദിനം ആചരിച്ച് ഷാർജ മാർത്തോമാ ഇടവക

ഷാർജ: ഷാർജ മാർത്തോമ്മാ ഇടവക സൺഡേ സ്കൂൾ അഖിലലോക സൺഡേ സ്കൂൾ ദിനം ആചരിച്ചു.

സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെ വിവിധയിനം കലാപരിപാടികളും പൊന്നോമനയുടെ പ്രത്യേക പരിപാടികളും നടന്നു. റവ. ജോർജ് മാത്യു മാർത്തോമാ സഭ മുൻ വികാരി ജനറൽ പ്രോഗ്രാമിൽ മുഖ്യാതിഥിയായിരുന്നു.

പ്രസിഡന്റ് റവ. ബിൻസു ഫിലിപ്പിന്റെ അധ്യക്ഷതയിലും സഹവികാരി റവ. വിൽ‌സൺ വർഗീസ്, യൂത്ത് ചാപ്ലയൻ റവ. ടോം ജോൺ, ചെയർപേഴ്സൺ ദൃശ്യ ഷിജു, ഹെഡ്മിസ്ട്രസ് ശോശാമ്മ ഈപ്പൻ എന്നിവരുടെ സാന്നിധ്യത്തിലും ഷാർജ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.