ഐ.പി.സി. നോർത്തേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനു അനുഗ്രഹീത തുടക്കം. ഡൽഹി ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ ഐ.പി.എൻ.ആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലാജി പോൾ ഉത്ഘാടനം ചെയ്തു. പാസ്റ്റർ. സജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. “അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക” എന്ന വിഷയത്തെ ആസ്പദമാക്കി, യഥാർത്ഥ സമാധാനം ക്രിസ്തുവിൽ മാത്രമേ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ എന്ന് തൻ്റെ ഉത്ഘാടന സന്ദേശത്തിൽ അദ്ദേഹം പ്രസ്താവിച്ചു.
സുവിശേഷ പ്രസംഗകരായ പാസ്റ്റർ. സാബു വർഗീസ്, പാസ്റ്റർ. നൂറുദ്ദീൻ മുള്ള, എന്നിവരാണ് കൺവൻഷൻ്റെ മുഖ്യ പ്രസംഗകർ. സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.

ദിവസവും രാവിലെ 9:30 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. നവംബർ 9 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading