26 വർഷത്തെ സംഗീത ലോകത്തെ സംഭാവനകളെ മാനിച്ച് സ്റ്റീഫൻ ദേവസ്സിയ്ക്ക് ഡോക്ട്രേറ്റ്

ഇറ്റലി: ലോക പ്രശസ്തനായ സ്റ്റീഫൻ ദേവസ്സിയുടെ 26 വർഷത്തെ സംഗീത ലോകത്തെ സംഭാവനകളെ മാനിച്ച് ഫ്രാൻസിലെ സോബോൺ സർവ്വകലാശാലയാണ് ഡോക്ട്രേറ്റ് ഓണററി ഡോക്ട്രേറ്റ് നൽകി ആദരിച്ചു. ഇറ്റലിയിൽ വച്ചാണ് ചടങ്ങ് നടന്നത്.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ 8 – ആം ഗ്രേഡ് ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്. 18-ആം വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗംമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

19-ആം വയസ്സിൽ ഗായകൻ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവൻ എന്ന മ്യൂസിക് ബാൻഡിനു രൂപം നൽകി. ഗോസ്പെൽ റോക്ക് ബാൻഡിന്റെ റെക്സിലെ കീബോർഡിസ്റ്റാണ് ഇദ്ദേഹം ടൊറൊന്റോയിൽ വച്ചു ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോൺഫറൻസിൽ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാൻഡ് നൊപ്പം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മുൻപിൽ സംഗീതം അവതരിപ്പിച്ചു.

ഒറ്റപ്പാലം ഐ.പി.സി സഭാംഗങ്ങളായ പഴുന്നാന ബിജൂസ് കോട്ടേജിൽ പി.കെ. ദേവസ്സിയുടേയും സൂസി ദേവസ്സിയുടേയും മൂന്നാമത്തെ മകനാണ് സ്റ്റീഫൻ. ബിജു സോളമൻ, ശാമുവൽ ദേവസ്സി എന്നിവരാണ് സഹോദരങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.