കെ. ഈ സെർവ് – 2025 – ആൽഫസ്റ്റാർ കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് ജേഴ്‌സി പ്രകാശനം നടന്നു
ദുബായ് : സാഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും കാഹളം മുഴക്കി യു.എ. ഈ യിലെ ഏഴ് എമിറേറ്റ്സുകളിലെയും വിശ്വാസ സമൂഹങ്ങളെ ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ പ്രൊജക്റ്റ് ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് കെ.ഇ സെർവ് 2025 ആൽഫാസ്റ്റാർ കപ്പിന്റെ ജേഴ്‌സി പ്രകാശനം വ്യാഴാഴ്ച വൈകിട്ട് 8: 30ന് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടന്നു. മീഡിയ വൈസ് പ്രസിഡന്റ്: ജോമോൻ പാറക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. ഇ അപ്പർ റൂം നാഷണൽ ഡയറക്ടർ: ജെ. പി വെണ്ണികുളം പ്രാർത്ഥിച്ച് ആരംഭിച്ചു. ടൂർണമെന്റിന്റെ ജേഴ്സി, ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് റവ: ഡോ: വിൽസൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയർ റെവ: ഡോ: കെ. ഓ മാത്യുവിന് നൽകി പ്രകാശനം ചെയ്തു. വിശ്വാസ സമൂഹങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും വിത്തുപാകുന്നതിന് ക്രൈസ്തവ എഴുത്തുപുരയുടെ ഈ ഉദ്യമത്തിന് കഴിയട്ടെ എന്ന് ജേഴ്‌സി പ്രകാശനം ചെയ്തുകൊണ്ട് ഇരുവരും ആശംസിച്ചു. യുപിഎഫ് യുഎഇ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസ്, അസംബ്ലീസ് ഓഫ് ഗോഡ് യു. എ. ഇ റീജിയൻ പ്രസിഡന്റ് : പാസ്റ്റർ റെജി വർക്കി, ക്രൈസ്തവ എഴുത്തുപുര നാഷണൽ കൗൺസിൽ ജോയിൻ ട്രഷററും, യു.എ.ഇ ചാപ്റ്റർ മാനേജ്മെന്റ് റെപ്രസെന്ററ്റീവുമായ ബ്രദർ : ജോൺസൺ വെടിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രൊജക്റ്റ് വൈസ് പ്രസിഡന്റും ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ ബ്രദർ: റോബിൻ ലാലച്ചൻ നന്ദി അറിയിച്ചു. യു.എ.ഇ ചാപ്റ്റർ എക്സ് ഒഫീഷ്യലും, യു. പി. ഫ് ഈസ്റ്റേൺ റിജിയൻ സെക്രട്ടറിയുമായ,പാസ്റ്റർ: ബിജു വർഗീസ് സമാപനമായി പ്രാർത്ഥിച്ചു.
യു.എ.ഇയിലെ പ്രമുഖ പ്രിന്റിംഗ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയായ ആൽഫാ സ്റ്റാർ പ്രിന്റിംഗ് മെറ്റീരിയൽ ട്രെഡിങ് എൽ.എൽ സി യുടെ മുഖ്യ പങ്കാളിത്തത്തോടും, സാൽട്ടം ലീമാത്ത് ഫാർമസി, സിൻടെക്ക് ടെക്നിക്കൽ സർവീസ് എന്നിവരുടെ സഹകരണത്തോടും കൂടെയാണ് ടൂർണ്ണമെന്റ് നടക്കുന്നത്. നോക്കൗട്ട് മത്സരങ്ങൾക്ക്
നവംബർ 9 ന് അലൈനിൽ തുടക്കം കുറിക്കും.16ന് അബുദാബി, 22ന് ഷാർജ എന്നിവിടങ്ങളിലും, ഫൈനൽ മത്സരം നവംബർ 30ന് അബുദാബിയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ :ജോൺസി തോമസ് കടമ്മനിട്ട, ചാപ്റ്റർ സെക്രട്ടറി ജിൻസ് ജോയ്, കോർഡിനേറ്റർ റോബിൻ ലാലച്ചൻ, ചാപ്റ്റർ എക്സിക്യൂട്ടീവ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.
ജേഴ്‌സി ലോഞ്ചിൽ ഉയർന്നുവന്ന പൊതു താല്പര്യപ്രകാരം മാക്സിമം ടീമുകളെ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി നവംബർ 5 വരെ രജിസ്ട്രേഷൻ പുനക്രമീകരിച്ചിട്ടുണ്ട്.150 ദിർഹം രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മെൻസ് ഡബിൾസ് – D, D+ (സംയുക്ത) വിഭാഗത്തിലാകും മത്സരങ്ങൾ നടക്കുക. സമ്മാനർഹർക്ക് ഒന്നാം സമ്മാനം : 2500 ദിർഹം, രണ്ടാം സമ്മാനം : 1500 ദിർഹം, മൂന്നാം സമ്മാനം : 750 ദിർഹം എന്നിങ്ങനെ ആകർഷകമായ ക്യാഷ് അവാർഡുകളും, ട്രോഫിയും,സർട്ടിഫിക്കറ്റും നൽകും.
യുവജനങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ അവബോധം വളർത്തുന്നതോടൊപ്പം യു.എ.ഇയിലുള്ള വിവിധ ദൈവസഭകൾ തമ്മിലുള്ള കൂട്ടായ്മയുടെ ഐക്യത്തിനും ഈ ടൂർണ്ണമെന്റ് മുഖാന്തരമാകും എന്നാണ് സംഘാടകർ കരുതുന്നത്.
കൂടുതൽ വിവരങ്ങൾക്കായി.
ബ്രദർ : റോബിൻ ലാലച്ചൻ: 056 149 4886
ബ്രദർ: ജിൻസ് ജോയ്: 055 800 1720
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.