പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ശ്രദ്ധയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്
ഷാർജ: രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ക്രൈസ്തവ എഴുത്ത് പുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധ (SHREDHA)യുടെ നേതൃത്വത്തിൽ, സൈൻ ടെക് ടെക്നിക്കൽ സർവീസിന്റെയും, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും സഹകരണത്തോടെ, ഒക്ടോബർ 24-ന് ഷാർജ റോള പാർക്കിന് സമീപം വച്ച് നടന്ന രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. (വെള്ളി) വൈകിട്ട് 5 ന്, നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള പോലീസ് മുൻ ഡിജിപി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ഷാർജ സെന്റർ പാസ്റ്ററും, വേദ അധ്യാപകനുമായ ഡോക്ടർ :കെ ബി.ജോർജുകുട്ടി, കെ. ഇ. യു എ ഇ ചാപ്റ്റർ എക്സ് ഒഫീഷ്യൽ, പാസ്റ്റർ: ഷൈനോജ് നൈനാൻ, സൈൻ ടെക് ഓപ്പറേഷണൽ മാനേജർ റോബിൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ രാജ്യക്കാരായ നൂറിൽപരം വ്യക്തികൾ രക്ത ദാനം നൽകി പങ്കാളികളായി. ശ്രദ്ധ കോഡിനേറ്റർ റോബിൻ മാത്യു, കെ. ഇ യു. എ. ഇ: ചാപ്റ്റർ സെക്രട്ടറി ജിൻസ് ജോയ്, മീഡിയ വൈസ് പ്രസിഡന്റ്: ജോമോൻ പാറക്കാട്ട് എന്നിവർ നേതൃത്വം നൽകി.

- Advertisement -

Comments are closed, but trackbacks and pingbacks are open.