ലേഖനം: വക്രതയുടെ ഇടവഴിയിൽ സത്യത്തിന്റെ ദീപം (ചാർളി കിർക്കു) | പാസ്റ്റർ കെ. പി. ബിജുമോൻ, അയർലൻഡ്

ലേഖനം: വക്രതയുടെ ഇടവഴിയിൽ സത്യത്തിന്റെ ദീപം (ചാർളി കിർക്കു) | പാസ്റ്റർ കെ. പി. ബിജുമോൻ, അയർലൻഡ്

പാപത്തിന്റെ ഭയാന ഫലകങ്ങളിൽ പെട്ടു പതറിയതും പാളിയതുമായ ജീവിതം നയിച്ച് നരകത്തിന്റെ ഭയാന ജ്വാലയിലേക്ക് നടന്നുകൊണ്ടിരുന്ന ഒരു വലിയ കൂട്ടത്തിന്റെ അകക്കണ്ണ് തുറക്കാൻ പര്യാപ്തമായ തേജസ്സുള്ള സുവിശേഷത്തിന്റെ വക്താവായി വ്യത്യസ്തമായ പാതയിലൂടെ ക്യാമ്പസുകളിലും തെരുവ് കോണുകളിലും ഉല്ലാസ ഉദ്യാനങ്ങളിലും രാപകലില്ലാതെ സംവേദിച്ചും, സന്ദേശങ്ങൾ നൽകിയും,സദ്ഗുണ ഉപദേശ പോഷകങ്ങൾ നൽകിയും ഇരുട്ടിൻറെ അധികാരത്തിൽ നിന്നും സ്നേഹ സ്വരൂപനായ പുത്രൻറെ രാജ്യത്തിലേക്ക് ഒരു ബഹു ഭൂരിപക്ഷ ത്തെ നയിക്കാൻ നല്ല യൗവനത്തിൽ ദൈവനിയോഗം ലഭിച്ച ചാർലി കിർക്കിന്റെ അകാല വിയോഗം ഞെട്ടലോടെയാണ് മനുഷ്യത്വം ഇനിയും മരവിച്ചിട്ടില്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങൾ തിരിച്ചറിഞ്ഞത്. പരിമിതമായ സമയപരിധിക്കുള്ളിൽ നിന്നും പരമാവധി കാര്യങ്ങൾ ചെയ്തു പൂർത്തീകരിച്ചിട്ട് പൂർത്തീകരിക്കാൻ ബാക്കിയുള്ളത് അടുത്ത നിയോഗം ലഭിച്ചവർക്ക് നീക്കി വെച്ചിട്ടാണ് ചാർലി ഓട്ടം തികച്ച് കിരീടം വാങ്ങാൻ പോയത്. അദൃശ്യ ദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്നു, ഭറവൊന്റെ പുത്രിയുടെ മകൻ എന്ന മേൽവിലാസം നിരസിച്ചു, മിസ്രയീമിന്റെ നശ്വരമായ മണ്ണിലേക്ക് നിക്ഷേപിക്കുന്നതിനേക്കാൾ അനശ്വരമായ പ്രതിഫലമുള്ള ക്രിസ്തുയേശുവിന്റെ നിന്ദയെ ലാഭം എന്ന് തിരിച്ചറിഞ്ഞ്, ഹോരേബ് പർവത ത്തിന്റെ അടിവാരത്തിൽ വച്ചു ലഭിച്ച ദൈവനിയോഗത്താൽ ഫരവോയുടെ ഉരുക്കുമുട്ടിയാൽ അടിച്ചമർത്തപ്പെട്ട ഒരു കൂട്ടം ജനത്തെ പിടിച്ചിറക്കി പിളർന്ന ചെങ്കടലിന്റെ ഉറഞ്ഞ മാറിലൂടെ മറുകര എത്തിക്കാൻ ജീവിതം സമർപ്പിച്ച മോശയെ പോലെ,1993ൽ അമേരിക്കയിൽ ജനിച്ച ചാർലി കിർക്ക് പതിനെട്ടാം വയസ്സിൽ ടേണിംഗ് പോയിൻറ് യുഎസ് എ ( Turning Point USA) എന്ന പ്രസ്ഥാനത്തിലൂടെ വഴിപിഴച്ചു പോയ യുവതലമുറയ്ക്ക് വഴികാട്ടിയായി. മോറൽ റിലേറ്റിവിസം, ഐഡന്റിറ്റി പോളിറ്റിക്സ്, സത്യത്തിന്റെ തകർച്ച എന്നിവയെ തുറന്നുപറഞ്ഞു.
“നീതിയാണ് ഒരു ദേശത്തെ ഉയർത്തുന്നത്” (സദൃശ്യവാക്യങ്ങൾ 14:34) എന്ന സന്ദേശം പ്രചരിപ്പിച്ചു.ജീവിതം, വിവാഹം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ബൈബിൾ മൂല്യങ്ങൾ ധൈര്യത്തോടെ പ്രതിപാദിച്ചു.സർവ്വകലാശാലകളുടെ വാതിലുകൾക്കപ്പുറത്ത് മനസ്സുകളുടെ വാതിലുകൾ തുറന്നു അകത്തെ മനുഷ്യനെഅടക്കി വാണി രുന്ന അഭിനിവേശങ്ങളുടെയും ആസക്തികളുടെയും വേരറുത്ത് ക്രിസ്തുയേശുവിലൂടെയുള്ള സ്വാതന്ത്ര്യത്തിന്റെ വിഹയുസ്സു കളിലേക്ക് ഉയർത്തി വിട്ടു. വിരൽത്തുമ്പിൽ നിൽക്കുന്ന അറിവുകളുടെ അതിപ്രസരണം സത്യങ്ങളുടെ വാതിൽ കൊട്ടിയടച്ച് ഇരുട്ടിലേക്ക് ഗതി മാറ്റിയപ്പോൾ അവരെ തിരുവചന സത്യങ്ങളിലൂടെ മടക്കിക്കൊണ്ടു വരുവാൻ പ്രതിജ്ഞാബദ്ധനായ ചാർലി ക്കെതിരെ ഇരുട്ടിൻറെ ശക്തികൾ ആയുധങ്ങളുടെ മൂർച്ചകൂട്ടി. യുവജനങ്ങളിൽ യാഥാസ്ഥിതിക മൂല്യങ്ങൾ പ്രചരിപ്പിക്കുക രാജ്യസ്നേഹം, കുടുംബ വിശ്വാസം, സ്വാതന്ത്ര്യം, സാമ്പത്തിക ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ബോധ്യം നൽകി ശരിയായ വിദ്യാഭ്യാസത്തോടൊപ്പം ദർശനവും ദിശാബോധവും നൽകുക എന്ന ലക്ഷ്യത്തോടെ 2012ൽ ചാർലി കിർക്കും, ബിൽ മൗണ്ട് ഗോ മറി യും ചേർന്ന് സ്ഥാപിച്ച Turning point USA എന്ന പ്രസ്ഥാനത്തിലൂടെ ഒരു വലിയ കൂട്ടം വെളിച്ചം കണ്ടപ്പോൾ തന്റെ ഘാ തകനായി മാറിയ ടൈലർ റോബിൻസൺ എന്ന 22 കാരൻറെ തോക്കിൻ മുനമ്പിലൂടെ ഈ ദീപം അണയുമെന്ന് ആരും കരുതിയില്ല. റോബിൻസന്റെ റൂമേറ്റ് ഒരു ട്രാൻസ്ജെൻഡർ ആയിരുന്നതിനാൽ ചാർലിയുടെ ട്രാൻസ്ജെൻഡർ വിരുദ്ധ നിലപാട് അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്ന് കരുതുന്നു. 31 വയസ്സിൽ, തന്റെ ഭാര്യ എറിക്ക യെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തനിച്ചാക്കി പറന്നു പോയപ്പോൾ ചാർലി കിർക്ക് ഉയർത്തിയ മാൻഡിൽ ഒരു വ്യക്തിയുടെ കയ്യിൽ മാത്രം നിൽക്കുന്നതല്ല. നിയമങ്ങളും ഭരണാധികാരികളും എതിരായിരുന്നിട്ടും സത്യത്തിന്റെ പാതയിൽ നിലകൊണ്ടവരായ ദാനിയേലിനെ പോലെ, എസ്തേറിനെ പോലെ, സ്നാപക യോഹന്നാനെയും പൗലോസിനെയും പോലെ ഏപ്പു ആടാത്ത,മുട്ടു വിറയ്ക്കാത്ത ഒരു കൂട്ടം ജനത്തെ ഈ നൂറ്റാണ്ടിലും ദൈവം തിരയുന്നു.
“ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.”(Ezk. 22:30)

ലേഖകൻ: പാസ്റ്റർ കെ.പി. ബിജുമോൻ (കെ.പി. കടമ്പനാടൻ), BA,M.Div ,
അയർലൻഡ് കോർക്കിൽ.
(ഡയറക്ടർ: ഗ്ലോറിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ്,
സഭാ ശ്രുശ്രുഷകൻ, പ്രാസംഗികൻ, ക്രിസ്ത്യൻ കൗൺസിലർ, എഴുത്തുകാരൻ.)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.