പാസ്റ്റർ അനീഷ് കാവാലം നേതൃത്വം നൽകുന്ന “അനുഭവ ഗാന സന്ധ്യ” ഇന്ന് ദുബായിൽ
ദുബായ്: ക്രൈസ്തവ കൈരളിയിൽ പ്രസിദ്ധനായ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് കാവാലം നേതൃത്വം നൽകുന്ന “അനുഭവ ഗാന സന്ധ്യക്ക്” ദുബായ് കരാമ വേദിയാകുന്നു. പെനിയേൽ ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിത്തിൽ ഒക്ടോബർ 24 വെള്ളിയാഴ്ച ദുബായ് കരാമയിൽ വച്ചാണ് പ്രസ്തുത മീറ്റിംഗ് നടക്കുക. സഭാ ശുശ്രുഷകൻ പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് ലീഡ് ചെയ്യുന്ന അനുഗ്രഹീത സന്ധ്യ, ചർച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ ഡോ കെ ഓ മാത്യു ഉൽഘാടനം ചെയ്യും. തദവസരത്തിൽ അനുഭവം കൊണ്ടും അറിവുകൊണ്ടും വേറിട്ട ശുശ്രുഷ രീതി ശ്രദ്ധയാകർഷിച്ച പാസ്റ്റർ അനീഷ് കാവാലം വചനം ശുശ്രുഷിക്കും. ബ്രദർ ജെയ്‌സൺ (ഹാർമോണിയം) ബ്രദർ സുബിൻ (തബല) എന്നിവരുടെ സാന്നിധ്യം പ്രോഗ്രാമിന് മാറ്റ് കൂട്ടും എന്നതിന് സംശയമില്ല. ഒക്ടോബർ മാസം 24, വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ, കരാമയിലെ സുൽഫി മീഡിയ ഇവന്റ്സ് ആൻഡ് പാർട്ടി ഹാളിൽ വെച്ചാണ് പ്രസ്തുത മീറ്റിംഗ് ക്രമികരിച്ചിരിക്കുന്നത്. ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതെ, ഇതിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ സഭാവ്യത്യാസം കൂടാതെ ഏവരെയും ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
ലൊക്കേഷൻ: 204, II Floor, B Block, Arenco Building, Sulfi Media Events & Party hall, 20 B Street, Fish Market Road. Al Karama Dubai.

- Advertisement -

Comments are closed, but trackbacks and pingbacks are open.