കാണാതായ രണ്ട് പാസ്റ്ററുമാരുടെ ഭാര്യമാരിൽ ഒരാളെ ജീവനോടും മറ്റെയാളെ മരിച്ച നിലയിലും കണ്ടെത്തി
തൊടുപുഴ: തൊടുപുഴ താലൂക്കിൽ നിന്ന് ഒരേ ദിവസം ദുരൂഹമായ നിലയിൽ കാണാതായ രണ്ട് പാസ്റ്റർമാരുടെ ഭാര്യമാരിൽ ഒരാളെ ജീവനോടും മറ്റൊരാളുടെ മരിച്ച നിലയിലും കണ്ടെത്തി. ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു വ്യത്യസ്തമായ സാഹചര്യങ്ങളിൽ രണ്ടുപേരെയും കാണാതായത്. തൊടുപുഴ തേക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനും തേക്കുംഭാഗം സ്വദേശിയുമായ നക്കോലപ്പാട് പാസ്റ്റർ ബേബി ജോണിന്റെ ഭാര്യ അന്നമ്മ ബേബി (60) ആണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുസമീപമുള്ള തൊടുപുഴ ആറിന്റെ കൈതോട്ടിലാണ് വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.


- Advertisement -

Comments are closed.