പി.വൈ.പി.എ ഓസ്ട്രേലിയൻ റീജിയൻ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും നടന്നു
സിഡ്‌നി: പി.വൈ.പി.എ ഓസ്ട്രേലിയൻ റീജിയൻ 2025-29 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും സിഡ്‌നിയിൽ നടന്നു. 2025 ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ സിഡ്നി റ്റൂങ്ങാബി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. പി.വൈ.പി.എ 2025-29 കാലയളവിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പാസ്റ്റർ ഏലിയാസ് ജോൺ (പ്രസിഡന്റ്, ഐ.പി.സി ഓസ്ട്രേലിയ റീജിയൻ) നിർവഹിച്ചു. ശേഷം നടന്ന യൂത്ത്കോൺഫറൻസിൽ അനുഗ്രഹീത പ്രഭാഷകൻ ഇവാ. ജെയ്സൺ ജോസഫ് യുവജനങ്ങൾക്കുള്ള സന്ദേശം കൈമാറി. യുവജനങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിലും അനുസരണത്തിലും വളരുവാൻ ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പി.വൈ.പി.എ അംഗങ്ങൾക്കൊപ്പം വൻ യുവജനപങ്കാളിത്തവും ഉണ്ടായിരുന്നു. പി.വൈ.പി.എ ഓസ്ട്രേലിയ റീജിയൻ 2025-29 പ്രസിഡന്റ്: സന്തോഷ് മാത്യു
വൈസ് പ്രസിഡന്റ്: ഫിജോയ് കെ ജോൺ, ഇവാ. അജയ് ഫിലിപ്പ് സെക്രട്ടറി: നൊബിൻ തോമസ്
ജോയിന്റ് സെക്രട്ടറി: ഇമ്മാനുവേൽ ജോൺ, ആഷ്‌ലി സജു ട്രെഷറർ: ഗ്ലാഡിസ് ഏബ്രഹാം
ലേഡീസ് കോഓർഡിനേറ്റർ: പ്രയ്സി കെ ജോർജ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.