ഫയർ ഓഫ്‌ റിവൈവൽ ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസപ്രാർത്ഥന

വാർത്ത: ജെയ്സൺ ഡാനി, പബ്ലിസിറ്റി കൺവീനർ.

ദുബായ്: ഫയർ ഓഫ് റിവൈവൽ ചർച്ചിൻ്റെ അഭിമുഖ്യത്തിൽ 2010 മുതൽ നടന്നുവരുന്ന ആത്മപകർച്ച ഉണർവ്വ് യോഗങ്ങളിൽ പങ്കെടുത്ത് വിടുതലും അനുഗ്രഹങ്ങളും പ്രാപിച്ച അനേകം ദൈവജനങ്ങൾ യു.എ.ഇ യുടെ വിവിധ പട്ടണങ്ങളിൽ ഉണ്ട്. 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാനത്തെ ദിവസങ്ങളായ ഒക്ടോബർ 23 വ്യാഴം മുതൽ 26 ഞായർ വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
റവ. ഏബ്രഹാം വർഗീസ് (ബേഥേൽ ഏ.ജി, ബാംഗ്ലൂർ), പാസ്റ്റർ. ബിജി അഞ്ചൽ, സഭാ ശുശ്രൂഷകൻ പാസ്റ്റർ സജോഷ് ജോൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കുന്നു. ഒക്ടോബർ 23, 24 തീയതികളിൽ വൈകിട്ട് 7:30 മുതൽ 10 മണി വരെ അൽ മുല്ല പ്ലാസയ്ക്ക് സമീപം ഉള്ള സമ റെസിഡൻസിൽ രണ്ടാമത് ഹാളിൽ വെച്ച് മീറ്റിംഗുകൾ നടക്കുന്നതാണ്. ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 10 മണി വരെ 12 മണിക്കൂർ തുടർമാനമായ ആരാധനയും വിടുതൽ ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 26 ഞായർ ഉച്ചയ്ക്ക് 3:45 മുതൽ ഷാർജ യൂണിയൻ ചർച്ച് ഹാൾ 3 ൽ ഫയർ ഓഫ് റിവൈവൽ മിനിസ്‌ട്രീസ് യു.എ.ഇ സഭകളുടെ സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും. 2003ൽ കോട്ടയം വാകത്താനത്ത് പാസ്റ്റർ സജോഷ് ജോൺ, പാസ്റ്റർ ബിജോഷ് ജോൺ തുടങ്ങിയവർ ആരംഭിച്ച ഫയർ ഓഫ് റിവൈവൽ മിനിസ്‌ട്രീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സ്തോത്ര പ്രാർത്ഥനയും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.