പിസിനാക് ചിക്കാഗോ പ്രീ രജിസ്ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

ചിക്കാഗോ: അടുത്തവർഷം ഇവിടെ നടക്കുന്ന നാല്പതാമത് പിസിനാക്കിന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിസ്കൗണ്ടോടു കൂടിയ പ്രീ രജിസ്ട്രേഷൻ ഡെഡ് ലൈൻ ജനുവരി 31ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റിയതായി നാഷണൽ കമ്മിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും സൗജന്യ നിരക്കുകൾ ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷൻ ഫീസ് 30 ഡോളറിൽ നിന്ന് 50 ഡോളറായി വർദ്ധിക്കും. ഇപ്പോൾ പ്രാബല്യത്തിലുള്ള സൗജന്യ നിരക്ക് ലഭ്യമാകുവാൻ PCNAKCHICAGO.ORG സന്ദർശിച്ച് ലളിതമായ രജിസ്ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കോൺഫ്രൻസ് നടക്കുന്ന ഹോട്ടലിൽ തന്നെ താമസ സൗകര്യവും ഭക്ഷണവും ആവശ്യമുള്ളവർ ഉടനെ തന്നെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. കോൺഫറൻസിന്റെ സ്പോൺസർമാർക്കും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. ഒരു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കനത്ത വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഇന്ത്യൻ ഭക്ഷണം ഉൾപ്പെടെയുള്ള അന്തിമ ഭക്ഷണ ലിസ്റ്റിന് പിസിനാക്ക് ഭാരവാഹികൾ അംഗീകാരം നൽകി ഹോട്ടലിലെ കേറ്ററിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടു. ചിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂറിൽ താഴെ മാത്രം ദൂരമുള്ള സമ്മേളന സ്ഥലത്തേക്ക് കൃത്യമായ ഇടവേളകളിൽ എയർപോർട്ടിൽ നിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഫറൻസ് സംബന്ധമായ വിശദീകരണങ്ങൾ www. pcnakchicago.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നാഷണൽ കൺവീനർ പാസ്റ്റർ. ജോർജ്.കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം.മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ഡോക്ടർ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading