ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോബർ12 ന് ബാംഗ്ളൂരിലും 13ന് സെക്കന്തരാബാദിലും
വയനാട്: വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോ.11 മുതൽ ആരംരിച്ച് സംസ്ഥാനങ്ങളിലൂടെ റോഡ് മാർഗ്ഗം സഞ്ചരിച്ച് പ്രാർത്ഥിക്കുവാനും പൊതു പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ച് ഡൽഹിയിൽ എത്തിച്ചേരാനും പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്തി മടങ്ങി വരുവാനും ആണ് പ്ലാൻ ചെയ്തിട്ടുള്ളത്.
യാത്രയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 21നും 28നും ഒക്ടോബർ ആറിനും വിവിധ സഭകളിൽഇന്ത്യക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ മീനങ്ങാടി ചർച്ച് ഓഫ് ഗോഡ് സഭയിലും, മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് സഭയിലും സുൽത്താൻബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലും നടന്നു. സഭാ ശുശ്രൂഷന്മാരായ പാസ്റ്റേഴ്സ് സജു പി. വൈ, പ്രകാശ് സ്റ്റീഫൻ, ഹെൻസ്വെൽ ജോസഫ് എന്നിവരും സഭാ വിശ്വാസികളും സംബന്ധിച്ചു.
യാത്രയുടെ ഭാഗമായി ഒക്ടോബർ 12 ന് ബാംഗ്ലൂർ മത്തിക്കരൈ ഐ.പി.സി. ഹാളിലും,13ന് വൈകിട്ട് 7 മണിക്ക് സെക്കൻന്തരബാദ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അൽവാൾ സഭയിലും (Rehoboth Church of God (Full Gospel ) In India,
Road No. 2 Karuna Nagar, Alwal Hills, Alwal, Secunderabad- 500067) യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർമാരായ ലാൻസൺ പി. മത്തായി, പി.വി.ബിനോയ്, ലിവിങ്സ്റ്റൺ വി. രാജു, ബിജോ വി.കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലും പ്രാർത്ഥനകൾ നടക്കുന്നതാണ്.
ഭാരത പ്രാർത്ഥനാ യാത്രയ്ക്ക് പാസ്റ്റർ കെ. ജെ. ജോബ് -വയനാട് ആണ് നേതൃത്വം നൽകുന്നത്.

- Advertisement -



Comments are closed, but trackbacks and pingbacks are open.